വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചു: എരങ്കോല്‍ക്കെട്ടില്‍ അന്നം തേടി ആദിവാസികള്‍
അരീക്കോട്: വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചതോടെ ആദിവാസികള്‍ ദുരിതത്തില്‍. ഊര്‍ങ്ങാട്ടീരി പഞ്ചായത്തിലെ കൊടുമ്പുഴ ആദിവാസി കോളനിയിലാണ് ആനകളും പന്നികളും വ്യാപകമായി കൃഷിനാശം വരുത്തിയത്. ഉപജീവനമാര്‍ഗമായിരുന്ന കൃഷി നശിച്ചതോടെ കാട്ടില്‍ നിന്ന് മുള വര്‍ഗത്തില്‍പ്പെട്ട എരങ്കോലുകള്‍ മുറിച്ച് കയറ്റിയയച്ചാണ് ആദിവാസികള്‍ അന്നന്നത്തെ ഭക്ഷണത്തിന് വക കണ്ടെണ്ടത്തുന്നത്. കൊടുമ്പുഴ ഫോറസ്റ്റേഷനിലെ എടവണ്ണ റൈഞ്ചിലുള്‍പ്പെടുന്ന 52.25 ഹെക്ടറിലുള്ള മുളത്തോട്ടത്തിലെ എരങ്കോലുകളാണ് ആദിവാസികള്‍ക്ക് ആശ്വാസമാവുന്നത്.
മഴക്കാലത്ത് ഉള്‍കാടുകളില്‍ പോയി ശേഖരിക്കുന്ന എരങ്കോല്‍ തൈകള്‍ നാലെണ്ണം വീതമുള്ള കൂട്ടങ്ങളാക്കിയാണ് കൃഷി ചെയ്യുന്നത്. ഒന്നര വര്‍ഷം പ്രയമാകുമ്പോഴാണ് ഇവ വെട്ടിമാറ്റുന്നത്. തമിഴ്‌നാട്ടിലെ മുന്തിരി പന്തലുകള്‍ നിര്‍മിക്കുന്നതിനായാണ് ഇവ കയറ്റി അയക്കുന്നത്. മൂന്ന് പ്ലാന്റേഷനിലായി കൃഷി ചെയ്യുന്നതിന് 60 ആദിവാസി കര്‍ഷകരാണ് ദിവസവും രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ കാട്ടിലിറങ്ങുന്നത്. വനം വകുപ്പ് തമിഴ്‌നാട്ടിലെ കൃഷിക്കാരുമായി കച്ചവട തുക ഇറപ്പിച്ച ശേഷം എരങ്കോലുകള്‍ വെട്ടി കെട്ടുകളാക്കി വെക്കുകയാണ് ആദിവാസികള്‍ക്കുള്ള ജോലി.
ഇരുപത് എണ്ണമുള്ള ഒരു കെട്ടിന് 10 രൂപ തോതിലാണ് ഇവര്‍ കൂലിയിനത്തില്‍ ലഭിക്കുന്നത്. വ്യാപകമായി കൃഷി നശിച്ചതോടെ നെല്ലായി, കുരീരി, കൊടുമ്പുഴ, ഓടക്കയം കോളനികളിലായി ഇരുന്നൂറോളം കുടുംബങ്ങളാണിപ്പോള്‍ എരങ്കോല്‍ കൃഷി ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെണ്ടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."