HOME
DETAILS
MAL
ദേശീയപാതയോരത്ത് കുഴിയും വെള്ളക്കെട്ടും
backup
May 14 2018 | 05:05 AM
തുറവൂര്‍: ദേശീയപാതയോരത്ത് കുഴികളിലെ വെള്ളക്കെട്ട് രൂക്ഷമായി.
സുരക്ഷപാതയായി പ്രഖ്യാപിച്ചിട്ടുള്ള ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള പാതയോരത്താണ് കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് റോഡ് അറ്റകുറ്റപ്പണി നടത്തിയ ശേഷം വശങ്ങള് പൂഴിയിട്ടുയര്ത്തിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പൂഴി ഒലിച്ചുപോയി.
പെയ്ത്തു വെള്ളം കെട്ടി നില്ക്കുന്നതിനാല് സൈക്കിള്‍, കാല്‍നടയാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
കുഴിയുടെ ആഴം അറിയാതെ സൈഡൊ തുക്കുന്ന വലിയ വാഹനങ്ങളും അപകടത്തില്‍പ്പെടുന്നുണ്ട്. തുറവൂര്‍ തെക്ക് ആലക്കാപറമ്പില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നാലുകാല് നടയാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.
കുഴികള്‍ മൂടണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ദേശീയ പാത അതോറിറ്റി തയ്യാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."