കോട്ടക്കല്‍ ഇനി സമ്പൂര്‍ണ ശുചിമുറി കൈവരിച്ച നഗരസഭ
കോട്ടക്കല്‍: സംസ്ഥാനത്ത് സമ്പൂര്‍ണ ശുചിമുറി കൈവരിച്ചതും തുറസായ സ്ഥലങ്ങളില്‍ മലവിസര്‍ജനം ഒഴിവാക്കപ്പെട്ടതുമായ ആദ്യ നഗരസഭയായി കോട്ടക്കലിനെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയാണ് പ്രഖ്യാപനം നടത്തിയത്. നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ മുഖേന നടത്തിയ സര്‍വേയില്‍ ശുചിമുറികള്‍ ഇല്ലാത്ത വീടില്ലെന്ന് കണ്ടെത്തിയിരുന്നു. അങ്കണവാടി വര്‍ക്കര്‍മാര്‍, എസ്.സി പ്രൊമോട്ടര്‍മാര്‍ എന്നിവരും സര്‍വേയില്‍ പങ്കെടുത്തു.
നഗരസഭയുടെ വികസനത്തില്‍ ശുചിത്വം, ജലലഭ്യത, ജൈവ പച്ചപ്പുകള്‍ എന്നിവക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള പദ്ധതികളായിരിക്കും ഉണ്ടാകുകയെന്ന് ചെയര്മാന് കെ.കെ നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടറി കെ.കെ മനോജ്, സ്ഥിരസമിതി അധ്യക്ഷന്മാരായ സാജിദ് മങ്ങാട്ടില്‍, അലവി തൈക്കാട്ട്, സുലൈമാന്‍ പാറമ്മല്‍, അബ്ദു മങ്ങാടന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."