അലിഗഢ് മലപ്പുറം കേന്ദ്രത്തില്‍ ദേശീയ വിദ്യാഭ്യാസോത്സവം സമാപിച്ചു
പെരിന്തല്‍മണ്ണ : അലിഗഢ് മലപ്പുറം കേന്ദ്രത്തില്‍ വിദ്യാഭ്യാസ വിഭാഗം സംഘടിപ്പിച്ച ദ്വിദിന ദേശീയ വിദ്യാഭ്യാസോത്സവം സമാപിച്ചു. സമാപന സമ്മേളനം കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. കെ.എം അബ്ദുര്‍ റഷീദ് ഉദ്ഘാടനം ചെയ്തു.
പ്രസംഗം, ഉപന്യാസരചന, ടീചിങ് എയിഡ് നിര്‍മാണം, പോസ്റ്റര്‍ പ്രസന്റേഷന്‍, ക്വിസ് എന്നീ ഇനങ്ങളിലായി മത്സരങ്ങളും ഫിലിം ഫെസ്റ്റിവലും വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചയും രണ്ടു ദിവസങ്ങളിലായി നടന്നു. മലപ്പുറം എം.സി. ടി ട്രയിനിങ് കോളജ് ജേതാക്കളായി. എടവണ്ണ ജാമിയ നദവിയ്യ ട്രയിനിങ് കോളജാണ് രണ്ടാം സ്ഥാനം നേടിയത്. വിദ്യാഭ്യാസ വിഭാഗം അധ്യാപകരായ ഡോ.സയിദ് ഹയാത് ബാഷ, നസീര്‍ അലി എം.കെ എന്നിവര്‍ തയ്യാറാക്കിയ 'ഇന്‍ക്ലൂസീവ് എഡുക്കേഷന്‍: പോളിസീസ് ആന്റ് പ്രാകറ്റീസസ് ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡയറക്ടര്‍ പ്രൊഫ.അബ്ദുര്‍ റഷീദ് നിര്‍വഹിച്ചു.
എ.ടി ഷംസുദ്ദീന്‍, പി.എസ് സബീന, ഡോ. കെ. മുഹമ്മദ് ബഷീര്‍, ഡോ. സയിദ് ഹയാത് ബാഷ, മുഹമദ് ഹാരിസ്, പി.പി അബ്ദുല്‍ ബാസിത്, മുഹമദ് ഹസന്‍, മുഹമദ് അഹസം ഖാന്‍, അനം സുരയ്യ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."