ഐ.എഫ്.എഫ്.കെ ചലച്ചിത്രമേള നിലമ്പൂരില്‍ തുടങ്ങി
നിലമ്പൂര്‍: അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഐ.എഫ്.എഫ്.കെ പ്രാദേശിക ചലച്ചിത്രമേളയ്ക്കു നിലമ്പൂര്‍ ഫെയറിലാന്റ് തിയറ്ററില്‍ തിരിതെളിഞ്ഞു. 21 പേര് തിരിതെളിയിച്ചതോടെയാണ് മേളയ്ക്കു തുടക്കമായത്. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയാണ് പ്രതീകാത്മകമായി തിരിതെളിയിച്ചത്.
ചലച്ചിത്ര സംവിധായകന് കമല്‍, വൈസ് പ്രസിഡന്റ് ബീനാ പോള്‍, സംസ്ഥാന ഫിലിം സൊസൈറ്റി പ്രസിഡന്റ് ചലവൂര് വേണു, ഇ. പത്മാക്ഷന്, സലീം മാട്ടുമ്മല്‍ തുടങ്ങിയവര്‍ മേളയിലെത്തി.
അതേസമയം, തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദര്‍ കലക്ടര്‍ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്ഘാടനചടങ്ങ് നടത്തരുതെന്നും ചലചിത്ര അക്കാദമി ചെയര്മാന് കമല്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഉദ്ഘാടന പരിപാടി മാറ്റിവച്ചെങ്കിലും കമല്‍ നേരത്തെതന്നെ നിലമ്പൂരിലെത്തി ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."