തെറ്റുകള്‍ക്കെതിരേ പ്രതികരിക്കാന്‍ യുവാക്കള്‍ക്ക് കഴിയണം: ചെന്നിത്തല
അമ്പലപ്പുഴ: പൊതുസമൂഹത്തില്‍ തെറ്റുകള്‍ക്കെതിരേ പ്രതികരിക്കാന്‍ യുവാക്കള്‍ക്ക് കഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമ്പലപ്പുഴയില്‍ ജെ.ബി.വി. സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുവാന്‍ ആരെയും അനുവദിക്കില്ലെന്നും ഭാരതത്തിന്റെ സംസ്കാരിക പൈതൃകമാണ് കോണ്‍ഗ്രസിന്റെ ദര്ശനങ്ങളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജെ.ബി.വി കോ-ഓര്‍ഡിനേറ്റര്‍ അര്‍ച്ചന ബൈജു അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് എം. ലിജു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ഏ.കെ ബേബി,കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ ആര്. വി, ജില്ലാപഞ്ചായത്ത് അംഗം എ.ആര് കണ്ണന്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹുത്ത്ഹാമിദ് തുടങ്ങിയവര്‍ സംസാരിച്ചു. ജെ.ബി.വി സംസ്ഥാന ചെയര്മാന് ജി.വി ഹരി ക്ലാസ് നയിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ശരത് സമാപന സമ്മേളനം ഉദ്്ഘാടനം ചെയ്തു.
ജില്ലാ ചെയര്മാന് എസ്. സുജിത് സമ്മാനദാനം നിര്‍വ്വഹിച്ചു.ജെ.ബി.വി. ഭാരവാഹികളായ ഗായത്രി, ആദിത്യന്,ദേവി കൃഷ്ണ, അമേഷ്,അയ്യപ്പന് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കായംകുളം ബാബു കരാക്കെ ഗാനമേളയും ഇ.വി. സര്‍ക്കാര്‍ മാജിക് ഷോയും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."