HOME
DETAILS

സര്‍വിസ് റോഡ് നിര്‍മാണം ദുരിതം സൃഷ്ടിക്കുമെന്ന് ആക്ഷേപം

  
backup
May 14 2018 | 06:05 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82

കോവളം: നാലുവരിപ്പാതയായി വികസിപ്പിക്കുന്ന കോവളം ബൈപാസില്‍ വെള്ളാര്‍ ജങ്ഷനില്‍നിന്ന് സമുദ്രാ ബീച്ചിലേക്ക് ഒരുക്കുന്ന സര്‍വിസ് റോഡിന്റെ നിര്‍മാണം പ്രദേശവാസികള്‍ക്ക് ദുരിതം സൃഷ്ടിക്കുമെന്ന് ആക്ഷേപം.
വെള്ളാര്‍ ജങ്ഷനില്‍നിന്നും സമുദ്രബീച്ചിലേക്കുള്ള ജി.വി രാജറോഡിന്റെ കവാടം പൂര്‍ണമായും അടയ്ക്കുകയും അസൗകര്യമായ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുകയും ചെയ്തിരിക്കുകയാണെന്നും ഇത് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളെയും ടൂറിസം മേഖലയില്‍പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നതായാണ് പരാതി.
പുതിയ പരിഷ്‌കാരം നടപ്പിലാകുന്നതോടെ സ്‌കൂള്‍ ബസുകള്‍,വാനുകള്‍ എന്നിവക്ക് കടന്നുവരാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാവുക.
അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് പോലുള്ളവാഹനങ്ങള്‍ക്കും പെട്ടെന്നു എത്തിച്ചേരാന്‍ കഴിയില്ല.
കൂടാതെ രണ്ട് ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍, കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള ടൂറിസം & കാറ്ററിങ് കോളജ്, കെ.ടി.ഡി.സിയുടെ കീഴിലുള്ള സമുദ്ര ഹോട്ടല്‍, ജി.വി.രാജ കണ്‍വെന്‍ഷന്‍സെന്റര്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്നത് സമുദ്ര ബീച്ചിലാണ്.
ഇവിടങ്ങളില്‍അന്തര്‍ ദേശീയവും ദേശീയവുമായ നിരവധി കോണ്‍ഫറന്‍മസുകളും സെമിനാറുകളും സ്ഥിരമായി നടക്കുന്ന മേഖലയാണ്.
അതുകൊണ്ട് തന്നെ വിദേശികളക്കമുള്ള സര്‍ക്കാര്‍ അതിഥികള്‍ ലക്ഷ്വറി ബസുകളില്‍ എത്തേണ്ട ഇവിടെ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയഗതാഗത പരിഷ്‌കാരം വരുന്നതോടെ വലിയ ലക്ഷ്വറി ബസുകള്‍ക്ക് ഇതുവഴി കടന്നു പോകാനാകില്ലെന്ന് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.സര്‍വിസ് റോഡുകളുടെ നിര്‍മാണം തുടങ്ങിയപ്പോള്‍ തന്നെ സന്ദര്‍ശകരുടെ വരവ് ഗണ്യമായി കുറഞ്ഞതായാണ് ഇവരുടെ പരാതി.
ഒരു പ്രദേശത്തെയാകെ ബുദ്ധിമുട്ടിക്കുന്നതും നല്ലരീതിയില്‍ ഈ മേഖലയില്‍ നടന്നുവരുന്ന ടൂറിസം വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്നതുമായ ഇപ്പോഴത്തെ റോഡ് പരിഷ്‌കരണം പുനക്രമീകരിച്ച് വെള്ളാറില്‍ നിന്നും സമുദ്ര ബീച്ചിലേക്ക് നേരിട്ടുള്ള റോഡ് നിര്‍മിക്കണമെന്നാണ് പ്രദേശവാസികളക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.

ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തി


കഴക്കൂട്ടം: മടവൂര്‍പ്പാറ ശാസ്തവട്ടം ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
ക്ഷേത്രതന്ത്രി ദേവനാരായണന്‍ പോറ്റിയുടെ കാര്‍മികത്വത്തിലാണ് ശിലാസ്ഥാപനം നടന്നത്.
ക്ഷേത്ര സപദി ശ്യാം ജയപാല്‍,മേല്‍ശാന്തി അനീഷ്‌പോറ്റി, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ വിജയന്‍നായര്‍, ശാസ്തവട്ടം സുരേഷ്,എം.ബിനു,സുദര്‍ശനന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  18 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  18 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  18 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  18 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  18 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  18 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  18 days ago