HOME
DETAILS

സ്‌നേഹമൂട്ടുന്ന മലപ്പുറത്തെ ഇഫ്താര്‍ സംഗമങ്ങള്‍

  
backup
June 26 2016 | 00:06 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%ae%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1


കുട്ടിക്കാലം മുതല്‍ റമദാന്‍ മാസം അനുഭവിച്ചു വളര്‍ന്നവനാണ് ഞാന്‍. തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്ത രാമനാഥപുരത്തായിരുന്നു വീട്. അയല്‍ വാസികളും സുഹൃത്തുക്കളുമായി ധാരാളം പേര്‍ മുസ്‌ലിംകളുണ്ടായിരുന്നു. കേരളത്തിലേതു പോലെ സജീവമല്ലെങ്കിലും അവിടെയും ഇഫ്താര്‍ സംഗമങ്ങളുണ്ട്. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായാണു സേവനം തുടങ്ങിയത്. ഈ സമയത്താണു കേരളത്തിലെ നോമ്പുകാലം ശരിക്കും മനസിലാക്കാനായത്. അതിനുശേഷം ഇടുക്കി ദേവികുളം, കാസര്‍കോഡ് എന്നിവിടങ്ങളില്‍ സബ് കളക്ടറായും തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശേഷമാണു മലപ്പുറത്ത് കലക്ടറായി എത്തുന്നത്. മലപ്പുറത്തെ ആദ്യ റമദാനാണ് ഇത്. റമദാന്‍ മാസമായത് മുതല്‍ ഇവിടെ ഇഫ്താര്‍ മീറ്റുകളും സൗഹൃദ സംഗമങ്ങളും സജീവമാണ്. ക്ഷണിക്കപ്പെടുന്ന മുഴുവന്‍ ഇഫ്താര്‍ മീറ്റുകളിലും ഓടിയെത്താന്‍ പോലും സമയംകിട്ടുന്നില്ല. ദിവസവും ഒന്നിലധികം സംഗമങ്ങളില്‍ പങ്കെടുക്കുവാനുള്ള ക്ഷണമുണ്ടാകും. എങ്കിലും പരമാവധി എല്ലായിടത്തും പങ്കെടുക്കാന്‍ ശ്രമിക്കാറുണ്ട്. കേവലം നോമ്പുതുറക്കല്‍ മാത്രമല്ല, സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ തമ്മിലുള്ള സ്‌നേഹവും സൗഹാര്‍ദവും പുതുക്കലാണ് ഇത്തരം സംഗമങ്ങളിലൂടെ നടക്കുന്നത്.
പട്ടിണിപ്പാവങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണു നോമ്പിലൂടെ വിശ്വാസി ചെയ്യുന്നത്. സ്വയം വിലയിരുത്തി തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ ഒരു വിശ്വാസിക്കു റമദാനിലൂടെ സാധിക്കുന്നു. സത്യസന്ധത, സഹാനുഭൂതി, കാരുണ്യം, സ്‌നേഹം, ദയ, തുടങ്ങിയ സദ്ഗുണങ്ങള്‍ റമദാന്‍ മാസം കഴിയുന്നതോടെ സ്വായത്തമാക്കുന്നു. ക്രമം തെറ്റിയ ഭക്ഷണ രീതികളും അമിതമായ ഭക്ഷണോപഭോഗവും കൊണ്ടു നിരവധി രോഗങ്ങളാണു മനുഷ്യ ശരീരത്തെ അലട്ടിക്കൊണ്ടിരിക്കുന്നത്. രോഗാതുരമായ ഈ അവസ്ഥയില്‍ നിന്നു വ്രതാനുഷ്ഠാനം ശരീരത്തിനു മുക്തി നല്‍കുന്നു. ഒരേ സമയം ദൈവപ്രീതിയും ആരോഗ്യകരമായ ജീവിതവും വ്രതാനുഷ്ഠാനത്തിലൂടെ ലഭ്യമാകുന്നു. മനസും ശരീരവും ദൈവത്തിലര്‍പ്പിച്ചു പ്രാര്‍ഥനാ നിര്‍ഭരമാവുന്ന 30 ദിനരാത്രങ്ങള്‍.
ഈ പുണ്യ ദിനങ്ങളില്‍ സ്വായത്തമാക്കുന്ന നല്ല ഊര്‍ജം വരും ദിനങ്ങളില്‍ സദ്മാര്‍ഗത്തിലൂടെ വിശ്വാസിയെ നയിക്കുന്നു. സഹജനങ്ങളോടു കരുണ കാണിക്കാനും അവരെ സഹായിക്കാനുമുള്ള മനസും ഇതിലൂടെ ലഭിക്കുന്നു. ഒരു ഉത്തമ മനുഷ്യന്‍ എങ്ങനെയാകണമോ അതിനുള്ള പരിശീലനമാണ് ഓരോ റമദാന്‍ മാസത്തിലും വിശ്വാസി നേടുന്നത്.  വിശന്നു വലയുന്നവരുടെ പ്രയാസം അറിയാന്‍ ഒരിക്കല്‍ പോലും വിശന്നിരുന്നിട്ടില്ലാത്ത ധനികനുപോലും അവസരമൊരുക്കുന്നുണ്ടു നോമ്പുകാലം. അതുകൊണ്ടു തന്നെ നോമ്പിന്റെ പ്രാധാന്യം വ്യക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago