HOME
DETAILS

നഗരത്തില്‍ ദുരിതപ്പെരുമഴ; ഒരു മരണം; ഒരാളെ കാണാതായി

  
backup
May 14 2018 | 06:05 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae

 

തിരുവനന്തപുരം : തലസ്ഥാന നഗരത്തില്‍ ദുരിതം വിതച്ച് പെരുമഴ. വെള്ളം നിറഞ്ഞ ഓടയില്‍ വീണ് ഒരാള്‍ മരിക്കുകയും കരമനയാറ്റിലെ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതാവുകയും ചെയ്തു.
പ്ലാമൂട് സ്വദേശി മണിയനാണ് മരിച്ചത്. കുറവന്‍കോണത്ത് ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. മഴവെള്ളം നിറഞ്ഞ ഓടയില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടു. അരുവിക്കര സ്വദേശി മനു(24) വിനെയാണ് കരമനയാറ്റിലെ ഒഴുക്കില്‍ കാണാതായത്. കരമനയാറ്റിലെ അരുവിക്കര വെമ്പന്നൂര്‍ വികാസ് നാഗറിലെ കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു.സ്ഥിരം അപകട മേഖലയായ ഇവിടെ കനത്ത മഴയെ തുടര്‍ന്ന് ഒഴുക്ക് ശക്തമായിരുന്നു.
പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും കനത്ത മഴയും ആറ്റിലെ ഒഴുക്കും തിരച്ചില്‍ ദുഷ്‌കരമാക്കി.
ഇന്നലെ രാത്രി അവസാനിപ്പിച്ച തിരച്ചില്‍ ഇന്നു വീണ്ടും പുനരാരംഭിക്കും. ഒരാള്‍ ഒഴുകി പോയിയെന്ന വിളി കേട്ട് ഓടി എത്തിയ നാട്ടുകാരാണ് പൊലിസിനെ വിവരമറിയിച്ചത്.
ഇതിനുപുറമേ നഗരത്തില്‍ വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി.പനവിള,ടാഗോര്‍ തിയേറ്ററിനു സമീപം,ജവഹര്‍ നഗര്‍,പേരൂര്‍ക്കട അമ്പല നഗര്‍,കാഞ്ഞിരംപാറ,കുടപ്പനക്കുന്ന് തുടങ്ങിയയിടങ്ങളിലാണ് മരങ്ങള്‍ കടപുഴകി വീണത്.
പോസ്റ്റുകള്‍ മറിഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി വിതരണവും താറുമാറായി. ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈദ്യുതിയും ഗതാഗതവും പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്.
മണിക്കൂറുകളോളം തുടര്‍ന്ന മഴ നഗരത്തിലെ പലയിടങ്ങളെയും വെള്ളത്തിലാഴ്ത്തി. താഴ്ന്ന പ്രദേശങ്ങള്‍ രൂക്ഷമായ വെള്ളപ്പൊക്ക ഭീഷണിയിലായി. നഗരത്തോട് ചേര്‍ന്നൊഴുകുന്ന നദികളും തോടുകളും നിറഞ്ഞൊഴുകി. അട്ടക്കുളങ്ങര ബൈപ്പാസ്, ഗംഗാനഗര്‍, യമുനാനഗര്‍, ചാല, കരിമഠം എന്നിവിടങ്ങളിലും പേട്ട, ചാക്ക, പേരൂര്‍ക്കട, ചൂഴമ്പാല, കണ്ണമ്മൂല, ഗൗരീശപട്ടം, പൂജപ്പുര, തിരുമല തുടങ്ങി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലാകെ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് തമ്പാനൂരിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
എസ്.എസ് കോവില്‍ റോഡില്‍ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ വൈകുന്നേരത്തോടെയാണ് ശക്തമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago