എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇന്നു തീരുമാനിക്കും
മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇന്നു തീരുമാനിക്കും. ഇന്നു രാവിലെ പതിനൊന്നിനു സി.പി.എം ജില്ലാ ഓഫിസിലാണ് യോഗം. ഇതില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുക്കും.
സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനു മുന്നോടിയായി സ്ഥാനാര്‍ഥിയായി പരിഗണിക്കേണ്ടവരുടെ പട്ടിക ജില്ലാ കമ്മിറ്റി കൈമാറുകയും ചെയ്തു. ജില്ലാ കമ്മിറ്റി സമര്‍പ്പിച്ചു പേരുകള്‍ കൂടാതെ ഇന്നലെ നടന്ന സംസ്ഥാന നേതൃത്വം മുന്‍ പാര്‍ലമെന്റംഗമായ ടി.കെ ഹംസയുടെ പേരുകൂടി മുന്നോട്ടുവച്ചാതായാണ് വിവരം.
ഇന്നത്തെ യോഗത്തില്‍ ഇക്കാര്യം കോടിയേരി ബാലകൃഷ്ണന് ജില്ലാ നേതാക്കളെ അറിയിക്കും.
ജില്ലാ നേതൃത്വം ജില്ലാ പഞ്ചായത്തംഗം ടി.കെ റഷീദലി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്, എം.ബി ഫൈസല്‍, വി. ശശികുമാര്‍ എന്നിവരടങ്ങുന്ന പട്ടികയാണ് കൈമാറിയിരുന്നത്.
ഇന്നു ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരുത്തനായ സ്ഥാനാര്‍ഥിയെതന്നെ രംഗത്തിറക്കണമെന്ന വികാരമാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്.
ഈ സാഹചര്യത്തില്‍ ടി.കെ ഹംസയ്ക്കുതന്നെ നറുക്കുവീഴാനാണ് സാധ്യതയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്ന് അറിയുന്നത്.
താന്‍ സ്ഥാനാര്‍ഥിയാകുമോ എന്നു സി.പി.എം നേതൃത്വം തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം ധാര്മികതയില്ലാത്തതാണെന്നും 2004ല്‍ സംഭവിച്ചതുപോലെ ഇപ്രാവശ്യവും ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമുണ്ടാകുമെന്നും ടി.കെ ഹംസ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."