വയോജനങ്ങളുടെ ക്ഷേമത്തിന് ഫണ്ടില്ല അബ്ദുള്ള കരിപ്പമണ്ണ
ശ്രീകൃഷ്ണപുരം: ജില്ലയിലെ ത്രിതല പഞ്ചായത്തുകള്‍ വാര്‍ഷിക ബജറ്റ് തയ്യാറക്കുമ്പോള്‍ വയോജനങ്ങളെ അവഗണിക്കുന്നു. പ്രകൃതി നിയമം മൂലം മനുഷ്യന് സമ്മാനിക്കുന്ന വാര്‍ദ്ധക്യം അനുഭവിക്കുന്നവരെ സഹായിക്കാന്‍ പൊതു സമൂഹം വൈമനസ്യം കാണിക്കുന്നതോടൊപ്പം ത്രിതല പഞ്ചായത്തുകളും ഇവരോടുള്ള ആവശ്യത്തിന് പുറം തിരിഞ്ഞു നില്‍ക്കുകയാണ്.
നിരവധി ആവശ്യങ്ങളാണ് ഇവര്‍ അധികാരികള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചട്ടുള്ളത്. 60 വയസ് കഴിഞ്ഞവരുടെ രജിസ്റ്റര്‍ ഇപ്പോഴും പഞ്ചായത്തുകളില്‍ ഇല്ല. ഇവര്‍ക്കുള്ള പെന്‍ഷനും യഥാസമയം ലഭിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട പരിശോധന, അന്വേഷണം എന്നിവ നടപ്പിലാക്കുന്നില്ല എന്നതാണ് ഈ വിഷയത്തിലുള്ള പ്രധാന പോരായ്മ. വയോജന അപേക്ഷകള്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞു തള്ളുകയാണെന്നും ഇവര്‍ പരാതിപ്പെടുന്നു.
ഇവരുടെ അപേക്ഷകള്‍ക്ക് രശീതി നല്‍കുന്നുമില്ല. പഞ്ചായത്തുകളില്‍ അനുയോജ്യമായ വൃദ്ധസദനങ്ങളോ പകല്‍ പരിപാലന കേന്ദ്രങ്ങളോ ഇല്ല എന്നതും അവശ സമയത്ത് നഴ്‌സിങ് പരിചരണം വേണമെന്നതും പരിഗണിക്കപ്പെടേണ്ടതാണ്.
പൊതു സ്ഥാപനങ്ങളില്‍ പ്രത്യേക ക്യു വേണമെന്നും വയോജന ചികിത്സ സൗജന്യ മാക്കണമെന്നുമുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
മാറാരോഗികളെ വീട്ടിലെത്തി പരിശോധിക്കുക, വയോജനങ്ങളുടെ കഴിവും അറിവും പുതു തലമുറക്ക് പ്രയോജനപ്പെടുതാന്‍ സൗകര്യമൊരുക്കുക, ആശുപത്രികകളില്‍ പ്രത്യേക സംവരണം ഏര്‍പ്പെടുത്തുക, സൗജന്യ നിയമ സഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ഇവര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ഒന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."