വിവാഹ ആഘോഷത്തില്‍ രക്തദാന ക്യാംപൊരുക്കി അനൂപും ആതിരയും
പനമരം: വിവാഹ ആഘോഷത്തിന് രക്ത ദാന ക്യാംപാരുക്കി വധു വരന്മാരായ അനൂപും ആതിരയും താരങ്ങളായി.
കേണിച്ചിറ നെല്ലിക്കര പടിഞ്ഞാറയില്‍ പി.എസ് അനൂപിന്റെയും പുല്‍പ്പള്ളി ശശിമല കാപ്പി സെറ്റ് വട്ടപ്പാറക്കല്‍ വി.എസ് ആതിരയുടെയും ഇന്നലെ നടന്ന വിവാഹത്തിലാണ് 120 ഓളം പേര്‍ രക്തദാനം ചെയ്തത്. വിവാഹ ആഘോഷം വ്യത്യസ്ഥമാക്കണമെന്ന ചിന്തയാണ് രക്തദാനം ചെയ്യാന്‍ അനൂപിനെ പ്രേരിപ്പിച്ചത്. ആദ്യം അവയവ ദാനത്തെ കുറിച്ചായിരുന്നു ചിന്തിച്ചത്. എന്നാല്‍ അതിന്റെ നൂലാമാലകളെ കുറിച്ചോര്‍ത്തപ്പോള്‍ രക്തദാന ക്യാംപ് മതിയെന്ന തീരുമാനത്തിലെത്തി. ഇക്കാര്യം ആതിരയുടെ വീട്ടുകാരെയും അറിയിച്ചു. അവര്‍ക്കും സമ്മതമായതോടെ ക്ഷണക്കത്ത് തയാറാക്കി. ഞായറായ്ച്ച രാവിലെ 11നും 12നുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ പുല്‍പ്പള്ളി വധു ഗൃഹത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം ഉച്ചക്ക് ഒന്നരയോടെ വധു വരന്മാര്‍ കേണിച്ചിറയിലെ നെല്ലിക്കരയിലെ വരന്റെ വീട്ടിലെത്തി. വിവാഹ സദ്യ കഴിഞ്ഞ് അവിടെ നിന്നാണ് രക്ത ദാന ക്യാംപ് തുടങ്ങിയത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രവര്‍ത്തകര്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ആദ്യം വധു വരന്മാര്‍ രക്തം കൊടുത്തു. തുടര്‍ന്ന് ചടങ്ങില്‍ ക്ഷണിതാക്കളായെത്തിയവരും. വഴിയോരങ്ങളില്‍ രക്തദാനത്തിന്റെ മഹാത്മ്യത്തെ കുറിക്കുന്ന പ്ലക്കാര്‍ഡുകളും തയാറാക്കിയിരുന്നു. ഗ്രാമീണ വികസന വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് അനൂപ്. വനം വകുപ്പില്‍ ജീവനക്കാരിയാണ് ആതിര. ഒരു വര്‍ഷം മുമ്പ് അനൂപിന്റെ സഹോദരന്‍ പി.എസ് ഷെറിന്റെ വിവാഹത്തില്‍ അഞ്ഞൂറോളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."