മലിനജല ശുദ്ധീകരണ പ്ലാന്റ് യാഥാര്‍ഥ്യമാവുന്നു
മാനന്തവാടി: ദീര്‍ഘ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ജില്ലാ ആശുപത്രിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് യാഥാര്‍ഥ്യമാവുന്നു.
പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ വരെ മലിനജലം ശുദ്ധീകരിക്കാന്‍ കഴിയുന്ന പ്ലാന്റാണ് ഒന്നേകാല്‍ കോടി രൂപ ചെലവില്‍ യാഥാര്‍ഥ്യമാവുന്നത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ദുരിതമാവുന്ന വിധത്തിലൊഴുകിക്കൊണ്ടിരിക്കുന്നതും സെപ്ടിക് ടാങ്കുളിലൂടെ പുറത്തേക്കൊഴുകുന്നതുമായ മലിനജലം ശുദ്ധീകരിച്ച് കാര്‍ഷികാവശ്യത്തിന് ഉപകരിക്കുന്ന വിധത്തില്‍ പുറത്തേക്ക് വിടുന്ന പ്ലാന്റിന്റെ പ്രവൃത്തിയാണ് പൂര്‍ത്തിയായിരിക്കുന്നത്. കുറഞ്ഞ സ്ഥല സൗകര്യത്തില്‍ തയാറാക്കാവുന്ന മൂവിങ്‌ബെഡ് ബയോഫിലിം റിയാക്ടര്‍ അഥവാ എം.ബി.ബി.ആര്‍ സിസ്റ്റമാണ് പ്ലാന്റിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലായുള്ള ടാങ്കുകളില്‍ നിന്നും മലിനജലം സ്‌ക്രീന്‍ചേമ്പര്‍ വഴി കളക്ഷന്‍ ടാങ്കിലെത്തിച്ചാണ് ശുദ്ധീകരണ പ്രക്രിയ ആരംഭിക്കുന്നത്. പിന്നീട് വിവിധ ടാങ്കുകളിലൂടെ മലിനജലം കടത്തി വിട്ട് ശുദ്ധീകരിച്ച ശേഷം സോക്പിറ്റിലേക്ക് വെള്ളമെത്തിക്കുന്നതാണ് പദ്ധതി. പ്ലാന്റ് വഴിപുറത്തു വിടുന്ന വെള്ളം കൃഷി ആവശ്യത്തിന് ഉപയോഗിക്കാമെന്നാണ് പ്രത്യേകതയായി പറയുന്നത്.
ജില്ലാപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് പൂര്‍ത്തിയാക്കിയ പ്ലാന്റ് ഈ വാരത്തില്‍ തന്നെ ഉദ്ഘാടനം ചെയ്യാനാണ് നീക്കം. പ്ലാന്റില്‍ ഇപ്പോള്‍ ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം താല്‍ക്കാലികമായി ഭൂമിയിലേക്ക് തന്നെ തിരിച്ച് വിടാനും അള്‍ട്രാ പ്യൂരിഫയര്‍ സ്ഥാപിച്ചതിന് ശേഷം ശുദ്ധീകരിച്ച വെള്ളം ആശുപത്രിയിലെ ടോയ്‌ലറ്റുകളിലെ ഫ്‌ളഷുകളിലേക്കും കൃഷികളിലേക്കും ഉപയോഗിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."