വാണിമേല്‍ പുഴ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കുന്നു
കക്കട്ടില്‍: നരിപ്പറ്റ- വാണിമേല്‍ പഞ്ചായത്ത് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വാണിമേല്‍പുഴ ജനകീയമായി ശുചീകരിക്കുന്നു. വയനാടന്‍ മലനിരകളില്‍ നിന്നുത്ഭവിച്ച് കണ്ണൂര്‍ - കോഴിക്കോട് ജില്ലകളിലൂടെ കടന്ന് മയ്യഴിപ്പുഴയില്‍ സംഗമിക്കുന്ന വാണിമേല്‍പുഴ യില്‍ ഖരമാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.
ശുചീകരണത്തില്‍ 5000 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കാളികളാകുമെന്ന് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാരായണി പറഞ്ഞു. ജനപങ്കാളിത്തത്തോടെ നരിപ്പറ്റ മുടിക്കല്‍ നടന്ന സ്വാഗതസംഘം രൂപീകരണം എ.കെ നാരായണി ഉദ്ഘാടനം ചെയ്തു. വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി.പി പവിത്രന്‍, കെ.പി രാജീവന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ യുവജന സാംസ്‌കാരിക സന്നദ്ധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. എ.കെ നാരായണി ചെയര്‍പേഴ്‌സനായും ഒ.സി ജയന്‍ കണ്‍വീനറായും 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."