HOME
DETAILS

അത്താഴ വിരുന്നൊരുക്കി അത്തര്‍ ജുമാമസ്ജിദ് ഹക്കീം കല്‍മണ്ഡപം

  
backup
June 26 2016 | 01:06 AM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b4-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%85%e0%b4%a4


പാലക്കാട്: പരിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാന നാളുകളില്‍ വിശ്വാസികള്‍ക്ക് അത്താഴ വിരുന്നൊരുക്കി അത്തര്‍ ജുമാമസ്ജിദ് മാതൃകയാകുന്നു.
മറുനാടുകളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും തൊഴില്‍പരമായും മറ്റും ലോഡ്ജുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും താമസിക്കുന്ന സഹോദരങ്ങള്‍ക്ക് അത്താഴ ഭക്ഷണമൊരുക്കിയാണ് അത്തര്‍ജുമാ മസ്ജിദ് കാരുണ്യത്തിന്റെ കനക കവാടം തുറക്കുന്നത്.
ദൂരദേശങ്ങളില്‍നിന്നും വന്നു താമസിക്കുന്നവര്‍ക്ക് റമദാനിലെ രാത്രികളില്‍ അത്താഴത്തിനായി ഹോട്ടലുകളില്‍ ഭക്ഷണം കിട്ടാത്തതിനാലും അരിഭക്ഷണം കഴിച്ച് വ്രതമെടുക്കുന്നതിന്റെ സംതൃപ്തിയും കണക്കിലെടുത്താണ് 2013ല്‍ മഹല്ല് കമ്മിറ്റി ഇങ്ങനൊരു സംരംഭത്തിന് തുടക്കമിട്ടത്. തുടക്കത്തില്‍ 30-40 പേര്‍ മാത്രമായിരുന്നു അത്താഴത്തിന് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ 150 ആളുകള്‍ അത്താഴത്തിന് വരുന്നുണ്ടെന്നും ഭാരവാഹികള്‍ പറയുന്നു.
1അത്താഴവിതരണം സുഗമമാക്കുന്നതിനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കമ്മറ്റി പ്രസിഡന്റ് ഫാറൂഖ് ഹാജി സുപ്രഭാതത്തോട് പറഞ്ഞു.
സാധാരണ ദിവസങ്ങളില്‍ ചോറിനൊപ്പം സാമ്പാറും ഇടക്ക് മീന്‍കറിയും കട്ടന്‍ചായയും നല്‍കുമ്പോള്‍ വെള്ളിയാഴ്ചകളിലും മറ്റു വിശേഷദിവസങ്ങളിലും സ്‌പെഷല്‍ അത്താഴവുമൊരുക്കുന്നുണ്ട്.
തുടക്കത്തില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സംരംഭം ഇപ്പോള്‍ പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. രണ്ടാമത്തെ നോമ്പു മുതലാണ് അത്താഴവിരുന്ന് തുടങ്ങുന്നത്. അത്താഴ വിരുന്നിനെത്തുന്നവര്‍ക്ക് ഭക്ഷണം വിളമ്പാനും മറ്റുമായി ഏകദേശം പത്തോളം പേര്‍ സ്ഥിരമായി പള്ളിക്കുമുന്നിലെ മദ്രസാ ഹാളില്‍ രാത്രി സജീവമായുണ്ടാകും.
 നോമ്പു തുറക്കായി പ്രത്യേകം ഫണ്ട് രൂപീകരിക്കുന്നുണ്ടെങ്കിലും ഏകദേശം ഒന്നരലക്ഷത്തോളം രൂപ ചിലവ് വരുന്ന സംരംഭത്തിന് സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago