മലയാളിയുടെ ഭക്ഷണരീതിയില്‍ മാറ്റം വരണം: മന്ത്രി കടകംപള്ളി
വടകര: ഭക്ഷ്യ വില്‍പനമേഖലയില്‍ വന്‍ തോതില്‍ കബളിപ്പിക്കല്‍ നടക്കുകയാണെന്നും ആഗോള സംസ്‌കാരം മലയാളിക്കു നല്‍കിയ പുതിയ ഭക്ഷ്യസംസ്‌കാരത്തില്‍നിന്ന് മാറി പഴയ സമ്പ്രദായത്തിലേക്ക് തിരിച്ചുപോകണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വടകരയില്‍ രൂപീകരിച്ച കടത്തനാട് കേറ്ററിങ് സഹകരണ സൊസൈറ്റിയുടെ ഹോട്ടലുകളില്‍ ആദ്യത്തേതായ കടത്തനാട് ടെയ്സ്റ്റ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോട്ടല്‍ മേഖലയിലേക്ക് ഇത്തരത്തിലുള്ള കൂടുതല്‍ സഹകരണ പ്രസ്ഥാനങ്ങള്‍ കടന്നുവരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സി.കെ നാണു എം.എല്‍.എ അധ്യക്ഷനായി. സംഘം സെക്രട്ടറി ടി.കെ മുരളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ഡോ. കെ.കെ തുളസീദാസ്, കൗസിലര്‍ ടി.പി പ്രസീത, സി. ഭാസ്‌കരന്‍, ആര്‍. ഗോപാലന്‍, ടി.പി ഗോപാലന്‍, പുറന്തോടത്ത് സുകുമാരന്‍, പ്രൊഫ. കെ.കെ മഹ്മൂദ്, ആര്‍. സത്യന്‍, കടത്തനാട് ബാലകൃഷ്ണന്‍, സി. കുമാരന്‍, ടി.വി ബാലകൃഷ്ണന്‍, എം. അബ്ദുല്‍ സലാം, വി. അസീസ്, പി.കെ രാമചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."