സ്കൂളുകളില്‍ ഇനി സോളാര്‍ വൈദ്യുതി
പാപ്പിനിശേരി: ജില്ലാ പഞ്ചായത്ത് സ്കൂളുകളില്‍ ആരംഭിക്കുന്ന സോളാര്‍ ഗ്രിഡ് പദ്ധതിക്ക് തുടക്കമായി. ജില്ലാതല പ്രവൃത്തി ഉദ്ഘാടനം പാപ്പിനിശേരി ഇ.എം.എസ് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി എം.എം മണി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്കൂളുകളിലും സോളാര്‍ പാനല്‍ ഉപയോഗിച്ച് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഊര്‍ജ സ്വയംപര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ടുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. ഇതിനായി ഒന്‍പത് കോടിയോളം രൂപ ചെലവഴിക്കും. ഓരോ സ്ഥാപനവും മിച്ചംവരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കും. ഇതുമായി ബന്ധപ്പെട്ട കരാറായി. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 53 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി ജയബാലന്‍, വി.കെ സുരേഷ് ബാബു, കെ. ശോഭ, ടി.ടി റംല, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്, പാപ്പിനിശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണന്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.പി ഷാജിര്‍, അജിത്ത് മാട്ടൂല്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി ലീല, എന്‍. ശ്രീധരന്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സി.ഐ വല്‍സല, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ.വി ലീല, എ.എന്‍ ശ്രീലകുമാരി, വി.വി പ്രീത, പി.പി ലത, എന്‍. കുട്ടികൃഷ്ണന്, അനൂപ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സെക്രട്ടറി പി. ചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."