മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു കര്‍ഷകര്‍ ആശങ്കയില്‍ വേനല്‍മഴയും കാലവര്‍ഷവും കുറവ്
മലമ്പുഴ: ജില്ലയില്‍ കാലവര്‍ഷം സജീവമായിട്ടും മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് മുന്‍ വര്‍ഷത്തേക്കാള്‍ വളരെ താഴ്ന്ന നിലയില്‍. 101.15 അടിയാണ് കഴിഞ്ഞ ദിവസം ഡാമിലെ ജലനിരപ്പായി രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 105.85 അടിയായിരുന്നു ജലനിരപ്പ്. 115.06 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ 431.7 മില്ലീ മീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. ഇത്തവണ 260.3 മില്ലീ മീറ്റര്‍ മാത്രമാണ് മഴ ഇതുവരെ ലഭിച്ചിരിക്കുന്നത്. 40ശതമാനത്തോളം കുറവാണിത്. വേനല്‍മഴയ്ക്ക് പിന്നാലെ കാലവര്‍ഷവും കുറഞ്ഞത് ഇത്തവണ ജില്ലയിലെ നെല്‍കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഒന്നാം വിള തുടങ്ങേണ്ട സമയത്ത് മഴ ലഭിക്കാത്തതിനാല്‍ വളരെ വൈകിയാണ് കൃഷിപ്പണി മിക്കവരും ആരംഭിച്ചത്. ഇതോടെ കളശല്യംവര്‍ദ്ധിച്ചിട്ടുണ്ട്.
കീടനാശിനി പ്രയോഗം കൃത്യമസയത്ത് നടത്താന്‍ കഴിയാത്തതും പ്രശ്‌നമായിരിക്കുകയാണ്. നെല്ലുല്‍പാദനം ഏറ്റവും കൂടുതലുള്ള ജില്ലയിലെ ചിറ്റൂര്‍, ആലത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തവണ നെല്ലുസംഭരണം കുറയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഓരോ വര്‍ഷം കഴിയും തോറും ജില്ലയില്‍ മഴയുടെ ലഭ്യത കുറയുന്നതിനാല്‍ അണക്കെട്ടുകളിലെ ജലനിരപ്പും താഴ്ന്നുകൊണ്ടിരിക്കുകയാണ്.
2011ല്‍ മലമ്പുഴയില്‍ 2496മി.മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ 2013ല്‍ ഇത് 1580 മി.മീറ്ററായി കുറഞ്ഞു. ഒരു വര്‍ഷംകൊണ്ട് 39ശതമാനത്തോളം മഴലഭ്യത കുറഞ്ഞത് കാര്‍ഷികമേഖലയെയും കുടിവെള്ള വിതരണത്തെയും സാരമായി ബാധിച്ചിരുന്നു. അതിര്‍ത്തി പ്രദേശങ്ങളായ എരുത്തേമ്പതിയില്‍ 1000 മില്ലിമീറ്ററും ചുള്ളിയാര്‍ ഡാമില്‍ 1075 മില്ലീമീറ്ററിലും താഴെയാണ് ജലനിരപ്പ്.
ഓരോ വര്‍ഷവും 2348 മില്ലീമീറ്റര്‍ മഴ ലഭിക്കാറുണ്ടെങ്കിലും ഇത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ 71 ശതമാനവും വടക്കു കിഴക്കന്‍ മണ്‍സൂണില്‍ 18 ശതമാനവും ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്.
എന്നാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് പട്ടാമ്പിയിലും കുറവ് ചിറ്റൂരുമാണ്. ഇതോടെ ചിറ്റൂര്‍ ബ്ലോക്ക് മഴ നിഴല്‍ പ്രദേശമായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."