ശ്രീകണ്ഠപുരം നഗരസഭയില്‍ ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം
ശ്രീകണ്ഠപുരം: ഇടതുപക്ഷം ഭരിക്കുന്ന ശ്രീകണ്ഠപുരം നഗരസഭയില്‍ ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഇറങ്ങിപ്പോക്കും. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് നഗരസഭ സെക്രട്ടറിയുടെ ഇടപെടലിനെതിരേ നാടകീയ സംഭവം അരങ്ങേറിയത്. നഗരസഭയുടെ ഭരണകാര്യത്തില്‍ ഉദ്യോഗസ്ഥ ഇടപെടലിനെ തുടര്‍ന്ന് നേരത്തെ ഭരണപക്ഷത്തുള്ളവര്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തന്നെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും ഇറങ്ങിപ്പോക്കുമുണ്ടായത്. രണ്ട് ഭരണകക്ഷിയംഗങ്ങള്‍ യോഗത്തില്‍ നിന്നു ഇറങ്ങിപ്പോവുകയായിരുന്നു. യോഗം തുടങ്ങി അല്‍പ്പ സമയത്തിനകംതന്നെ വാക്കേറ്റം രൂക്ഷമായി. സെക്രട്ടറിയാണ് ഭരണം നിയന്ത്രിക്കുന്നതെന്ന ആരോപണം ഉയര്‍ത്തി ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എ.പി മുനീറും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ അപ്പച്ചന്‍ നിടിയാകാലയിലുമാണ് വിഷയം മുന്നോട്ടുവച്ചത്.
ഭരണം നോക്കുകുത്തിയാണെന്ന് പറഞ്ഞ് മുനീര്‍ സഭ വിടുകയായിരുന്നു. ഭരണത്തിന്റെ താളം തെറ്റിയെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഭരണ അംഗങ്ങള്‍ തന്നെ വാക്കേറ്റം നടത്തിയത്. വിമതനായി മത്സരിച്ച് ജയിച്ചവരാണ് ഇറങ്ങിപ്പോയ രണ്ടുപേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."