പശ്ചിമ ബംഗാള്‍ കത്തുന്നു: മരണം ആറായി
കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ വിവിധയിടങ്ങളിലുണ്ടായ അക്രമങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 100 ലേറെ പേര്‍ക്ക് പരുക്കേറ്റു. 24 ദക്ഷിണ പര്‍ഗാനാസില്‍ സി.പി.എം പ്രവര്‍ത്തകരായ ദമ്പതികളെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്നു. ഉച്ചവരെ 26 ശതമാനം പോളിങ് നടന്നതായാണ് അനൗദ്യോഗിക വിവരം.
ഇന്നലെ രാത്രിയോടെ തന്നെ വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചിരുന്നു. സി.പി.എം, തൃണമൂല്‍, ബി.ജെ.പി പ്രവര്‍ത്തകരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 24 സൗത്ത് പര്‍ഗനാസില്‍ സി.പി.എം പ്രവര്‍ത്തകരമായ ദെബു ദാസിനേയും ഭാര്യയേയും തൃണമൂലുകാര്‍ ചുട്ടുകൊന്നു. വോട്ട് ചെയ്യാനെത്തിയവര്‍ക്കെതിരെ പലയിടത്തും അക്രമികള്‍ ബോബെറിഞ്ഞു. അസന്‍സോള്‍, ബാംങ്കര്‍, കൂച്ച് ബെഹാര്‍ തുടങ്ങിയ ഇടങ്ങളിലും വ്യാപകമായ ബൂത്ത് പിടുത്തവും ബാലറ്റ് നശിപ്പിക്കലും അരങ്ങേറി. നാടന്‍ തോക്കുകളും ബോബുകളുമായാണ് പലയിടത്തും പ്രവര്‍ത്തകര്‍ എത്തിയത്. ആക്രമണങ്ങളില്‍ 100 ഓളം പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ മിഡ്‌നാപൂരില്‍ അമ്പേറ്റ് ഒരു പെണ്‍കുട്ടിക്ക് പരുക്കേറ്റു. ബാംങ്കറില്‍ ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥി വെടിയേറ്റ് മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ നതാബരിയില്‍ സംസ്ഥാന വികസനകാര്യമന്ത്രി രബീന്ദ്രനാഥ് ഘോഷ് ബി.ജെ.പി ബത്ത് ഏജന്റിനെ മര്‍ദ്ദിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."