സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ജിദ്ദ: കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ജിദ്ദ ചാപ്റ്റര്‍ അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിന്റെയും ഫോക്കസ് ജിദ്ദയുടെയും സഹകരണത്തോടെ സൗജന്യ വ്യക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ അബീര്‍ ഗ്രൂപ്പ് വൈസ് ചെയര്മാന് ഡോ.ജംഷിദ് പരിപാടി ഉദ്ഘാടനം ചെയ്തു. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ നടത്തിയാല്‍ ഡയാലിസിസില്‍ നിന്നും ,കിഡിനി മാറ്റി വെക്കേണ്ട അവസ്ഥയില്‍ നിന്നും രോഗിക്ക് രക്ഷനേടി സാധാരണ ജീവിതം നയിക്കാമെന്നു അദ്ദേഹം പറഞ്ഞു.
അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി പ്രസിഡണ്ട് കെ .പി മുഹമ്മദ് കുട്ടി . ഡോ.അഹമ്മദ് ആലുങ്ങല്‍, കെ. അബ്ദുല്‍ റഹ്മാന് ഹക്ക് തിരൂരങ്ങാടി, ഗോപി നെടുങ്ങാടി, അബ്ദുല്‍ റഹ്മാന് അയക്കോടന്‍ ,സി.കെ ഷാക്കിര്‍, ജരീര്‍ വേങ്ങര , റഫീഖ് ചെറുശേരി, ഗഫൂര്‍ മേലങ്ങാടി , പി.സി അബൂബക്കര്‍, കെ.കെ മുഹമ്മദ്, കബീര്‍ കൊണ്ടോട്ടി സംസാരിച്ചു. പി.വി ഹസന് സിദ്ദീഖ് ബാബു സ്വാഗതവും നാസര്‍ ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.
ഫോക്കസ് ജിദ്ധ സി .ഇ .ഒ പ്രിന്സാദ് ബോധവല്‍ക്കരണ ക്ലാസ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."