തരൂരിനെതിരായ കേസ് തിരുവനന്തപുരം സീറ്റില്‍ കണ്ണുവച്ച്: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സുനന്ദാ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂര്‍ എം.പിക്കെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണാ കുറ്റം തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ കണ്ണുവച്ചാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശിതരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാനുള്ള ബി.ജെ.പി നീക്കം തികഞ്ഞ പകപോക്കലാണ്. നിരന്തരമായി അന്വേഷണം നടത്തിയിട്ടും ശശിതരൂരിനെതിരെ വിശ്വസനീയമായ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡല്‍ഹി പൊലിസിന്റെ ലോ ഓഫീസര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ബോധിപ്പിച്ചതാണ്.
തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ കണ്ണ് വച്ചുകൊണ്ട് ശശിതരൂരിനെ അപകീര്‍ത്തിപെടുത്താനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണിത്. കോണ്‍ഗ്രസ് നേതാക്കളെ തെരെഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കാനുള്ള ബി.ജെ.പി നീക്കം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."