കേരള പൊലിസിനൊരു പൊന്‍തൂവല്‍ കൂടി
ഇരിട്ടി: ഇരിട്ടിയിലും കര്‍ണാടകയിലെ തും കൂറിലും കൊലചെയ്യപ്പെട്ട നാടോടി ദമ്പതികളുടെ മക്കളായ ആര്യന്‍(6), അമൃത(4) എന്നിവരെ നാളെ വൈകുന്നേരം പൊലിസ് ഇരിട്ടിയില്‍ എത്തിക്കും. കഴിഞ്ഞയാഴ്ച മുംബൈയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമില്‍ കണ്ടെത്തിയ കുട്ടികളെ ഇരിട്ടി പ്രൊബേഷനല്‍ എസ്.ഐ എസ് അന്‍ഷാദും രാജുവിന്റെ സഹോദരിയും ചേര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് മുമ്പാക ഹാജരാക്കി ഏറ്റുവാങ്ങിയത്. മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ അനാഥരായി നടക്കുന്നത് കണ്ട കുട്ടികളെ റെയില്‍വേ പൊലിസാണ് ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമില്‍ എത്തിക്കുന്നത്.
കഴിഞ്ഞ ജനുവരി 18നാണ് ഇരിട്ടി പാലത്തിന് സമീപം പൊട്ടകിണറ്റില്‍ കുട്ടികളുടെ അമ്മ ശോഭയുടെ മൃതദേഹം കണ്ടെത്തുന്നത്.
ശോഭയുടെ കാമുകനും അമ്മയുടെ സഹോദരിയുമായ തുംകൂര്‍ സ്വദേശി മഞ്ജുനാഥാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലിസിന്റെ അന്വേഷണത്തില്‍ മനസിലായി. മഞ്ജുനാഥിനെ പൊലിസ് കസ്റ്റഡില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ശോഭയുടെ ഭര്‍ത്താവ് രാജുവിനെ മഞ്ജുനാഥും ശോഭയും ചേര്‍ന്ന് കൊലപ്പെടുത്തി കര്‍ണാടയിലെ വനത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചതായി തെളിഞ്ഞത്.
ശോഭയെ കൊലപ്പെടുത്തിയതിന് ശേഷം മഞ്ജുനാഥ് ശോഭയുടെ മക്കളായ ആര്യനെയും അമൃതയെയും കൂട്ടി ഇരിട്ടി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേത്തിലാണ് കുട്ടികളെ മുംബെയില്‍ കണ്ടെത്തുന്നത്.
കുട്ടികളെ കര്‍ണാടകത്തില്‍ നിന്നു ട്രെയിന്‍ കയറ്റി വിട്ടുവെന്നാണ് മഞ്ജുനാഥ് ചോദ്യം ചെയ്യലില്‍ പൊലിസിനോട് പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് കൈക്കോര്‍ക്കാം ഈ കുരുന്നുകള്‍ക്ക് എന്ന പേരില്‍ ലുക്ക്ഔട്ട് നൊട്ടിസ് പുറപ്പെടുവിച്ചിരുന്നു.
മറ്റൊരു കേസന്വേഷണത്തിന് മുംബൈയില്‍ എത്തിയ കാലടി പൊലിസ് സ്‌റ്റേഷനിലെ പി.പി ബിനുവാണ് കുട്ടികള്‍ മുംബൈയില്‍ ഉണ്ടെന്ന വിവരം ഇരിട്ടി പൊലിസിനെ അറിയിക്കുന്നത്. നാളെ വൈകുന്നേരം ഇരിട്ടിയില്‍ എത്തിക്കുന്ന കുട്ടികളില്‍ നിന്നു കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇരിട്ടി ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സി.ഐ എന്‍ സുനില്‍കുമാര്‍ എന്നിവര്‍ മൊഴിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."