കാനയില്‍ നിന്നും വൃത്തിയാക്കിയ മാലിന്യം റോഡരികില്‍ തന്നെ ഉപേക്ഷിച്ചു
ആലുവ: നഗരസഭയുടെ കെടുകാര്യസ്ഥതക്ക് ഉത്തമ ഉദാഹരണമായി കാന വൃത്തിയാക്കിയ മാലിന്യം റോഡരികില്‍ ഉപേക്ഷിച്ചു.
പാലസ് റോഡില്‍ ലക്ഷ്മി നഴ്‌സിങ് ഹോമിന് സമീപമാണ് ഒരാഴ്ചയിലധികമായി മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. മഴ പെയ്തതോടെ ഇതില്‍ നിന്നുള്ള അഴുക്കു വെള്ളം പരിസരത്ത് പരന്നതോടെ പ്രദേശത്ത് ദുര്‍ഗന്ധത്തിനും കൊതുക്, ഈച്ച എന്നിവയുടെ ശല്യത്തിനും കാരണമായി.
നഴ്‌സിങ് ഹോം, സമീപത്തെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മാലിന്യം ദുരിതമാകുന്നുണ്ട്. നിരവധി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ മാലിന്യം മൂലം കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. മഴക്കാല പൂര്‍വ്വ ശുചീകരണത്തിനായി ലക്ഷങ്ങളാണ് നഗരസഭ ചിലവാക്കുന്നത്. ഇതില്‍ കൂടുതലും കാന ശുചീകരണത്തിനാണ് ഉപയോഗിക്കുന്നത്.
എന്നാല്‍, പലപ്പോഴും ഇത്തരത്തില്‍ കാനയിലെ മാലിന്യങ്ങള്‍ കോരി റോഡില്‍ തള്ളുന്നത് മൂലം വെള്ളകെട്ടടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപെടാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."