മഹല്ല് സെക്രട്ടറിയെ പള്ളിയില്‍ ആക്രമിച്ചു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൂത്തുപറമ്പ്: വേങ്ങാട് മഹല്ല് സെക്രട്ടറിയും എസ്.വൈ.എസ് ജില്ലാ ട്രഷററുമായ എ.പി ഉസ്മാന് ഹാജിക്കു(55) നേരേ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റുചെയ്തു. ജുമാ നിസ്കാരശേഷം വേങ്ങാട് ജുമാമസ്ജിദിനകത്ത് വച്ച് ഇടിക്കട്ട കൊണ്ടുള്ള മര്‍ദനത്തില്‍ മുഖത്ത് പരുക്കേറ്റ ഉസ്മാന് ഹാജിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.20ഓടെയായിരുന്നു സംഭവം.
മസ്ജിദിന്റെ ജനറല്‍ബോഡി യോഗം ഇന്നലെ നടക്കേണ്ടതായിരുന്നു. എന്നാല്‍ ഇതിനെതിരേ ഒരുവിഭാഗം കോടതിയില്‍ നിന്നു സ്റ്റേ ഉത്തരവ് വാങ്ങിയിരുന്നു. ഇക്കാര്യം ഉസ്മാന് ഹാജി പള്ളിയില്‍ എത്തിയവരോട് അറിയിക്കുന്നതിനിടെ പള്ളിക്കുള്ളില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഉസ്മാന് ഹാജി വിലക്കിയിരുന്നു. ഇതേതുടര്‍ന്നാണു സംഘം ഇദ്ദേഹത്തിനുനേരേ ആക്രമണം നടത്തിയത്. സംഭവത്തില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരായ നിസാമുദീന്‍, മുഹമ്മദ് ഷാനിഫ്, ജസീര്‍, അബ്ദുല്‍സലാം, ഷാഹുല്‍ ഹമീദ് എന്നിവരെയാണു കൂത്തുപറമ്പ് എസ്.ഐ ഷിനിത്തും സംഘവും അറസ്റ്റുചെയ്തത്. രണ്ടുപേരെ കൂടി പിടികിട്ടാനുണ്ടെന്നു പൊലിസ് പറഞ്ഞു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉസ്മാന് ഹാജിയെ സമസ്ത നേതാക്കള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."