ചെങ്ങന്നൂരില്‍ ചിത്രം തെളിഞ്ഞു: നോട്ടയുള്‍പ്പെടെ 18 സ്ഥാനാര്‍ഥികള്‍
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.
മത്സര രംഗത്ത് നോട്ടയുള്‍പ്പെടെ 18 സ്ഥാനാര്‍ഥികളാണ് ശേഷിക്കുന്നത്. ഇതോടെ പോളിങ് ബൂത്തില്‍ രണ്ടു വോട്ടിങ് യന്ത്രം വേണ്ടിവരും. പിന്‍വലിക്കാനുള്ള സമയം പിന്നിട്ടതോടെ വരണാധികാരിയായ ആര്‍.ഡി.ഒ. എം.വി സുരേഷ് കുമാര്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങളും അനുവദിച്ചു.
ബാലറ്റു പേപ്പറില്‍ വരുന്ന ക്രമത്തില്‍ സ്ഥാനാര്‍ഥിയുടെ പേര്, കക്ഷി, ചിഹ്നം എന്ന ക്രമത്തില്‍ ഇനി പറയുന്നു.
അഡ്വ. ഡി. വിജയകുമാര്‍(ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) കൈ, അഡ്വ.പി.എസ് ശ്രീധരന്‍പിള്ള (ഭാരതീയ ജനതാ പാര്‍ട്ടി) താമര, സജി ചെറിയാന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ചുറ്റിക അരിവാള്‍ നക്ഷത്രം, ജിജി പുന്തല (രാഷ്ട്രീയ ലോക് ദള്‍) ഹാന്‍ഡ് പമ്പ്, മധു ചെങ്ങന്നൂര്‍ (സോഷ്യലിസ്റ്റ് യൂനിറ്റി സെന്റര്‍ ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ്) ബാറ്ററി ടോര്‍ച്ച്, രാജീവ് പള്ളത്ത് (ആം ആദ്മി പാര്‍ട്ടി) തൊപ്പി, സുഭാഷ് നാഗ(അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) കോട്ട്, അജി എം. ചാലാക്കേരി (സ്വതന്ത്രന്‍) ടെലിവിഷന്‍, അഡ്വ. ഉണ്ണി കാര്‍ത്തികേയന്‍ (സ്വതന്ത്രന്‍) കുടം, എം.സി ജയലാല്‍ (സ്വതന്ത്രന്‍)മോതിരം, മുരളി നാഗ (സ്വതന്ത്രന്‍) മെഴുകുതിരികള്‍, മോഹനന്‍ ആചാരി (സ്വതന്ത്രന്‍) നെക്‌ലെസ്, ശിവപ്രസാദ് ഗാന്ധി കെ.എം (സ്വതന്ത്രന്‍) തേങ്ങ, ശ്രീധരന്‍പിള്ള (സ്വതന്ത്രന്‍) പഴവര്‍ഗങ്ങളടങ്ങിയ കൂട, എ.കെ ഷാജി (സ്വതന്ത്രന്‍) വിസില്‍, സോമനാഥ വാര്യര്‍ ടി.കെ (സ്വതന്ത്രന്‍) ഓടക്കുഴല്‍, സ്വാമി സുഖാകാശ് സരസ്വതി (സ്വതന്ത്രന്‍) ടെലിഫോണ്‍, ഇവരാരുമല്ല (നോട്ട).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."