അനധികൃത ഖനനത്തിന് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായി ആക്ഷേപം
പെരുമ്പാവൂര്‍: ജില്ലയിലെ ചെറുകിട ക്രഷറുകാരെയും ക്വാറി ഉടമകളെയും മൈനിങ് ജിയോളജി, പൊലിസ്, റവന്യൂ വകുപ്പ് അധികൃതര്‍ പീഡിപ്പിക്കുമ്പോള്‍ വന്‍കിടക്കാരുടെ അനധികൃത ഖനനത്തിന് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്ന് ഓള് കേരള ക്രഷര്‍ ഓണേഴ്സ് അസോസിയേഷന് ആരോപിച്ചു.
ചീനിക്കുഴി മേഘ ഗ്രാനൈറ്റ്സ്, വളയന്‍ചിറങ്ങര കൊച്ചിന് ഗ്രാനൈറ്റ്സ്, പട്ടിമറ്റം യു.ജി. ഗ്രാനൈറ്റ്സ്, ചീനിക്കുഴി പാറക്കല്‍ ഗ്രാനൈറ്റ്സ് തുടങ്ങിയ ക്വാറികളുടെ അനധികൃത ഖനനം മൂലം സര്‍ക്കാരിന് ലഭിക്കേണ്ട കോടികളുടെ റോയല്‍റ്റിയില്‍ വെട്ടിപ്പ് നടക്കുകയാണെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി.
വന്‍കിട ക്വാറികളുടെ നിയവിരുദ്ധ ഖനനത്തിന് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്ന പക്ഷം മൈനിങ് ജിയോളജി ജില്ലാ ഓഫീസ് ഉപരോധിക്കാനും വ്യാഴാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ടി.എം. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. അലി, ജില്ലാ സെക്രട്ടറി സി.പി. സുബൈറുദ്ദീന്, മാതാ പൗലോസ്, ടി.പി. അബ്ദുല്‍ അസീസ്, പി.എസ്. ജലാല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."