HOME
DETAILS
MAL
പങ്കാളിത്ത പെന്ഷന്: പുനഃപരിശോധനക്ക് സമിതി
backup
May 14 2018 | 18:05 PM
തിരുവനന്തപുരം: പങ്കാളിത്ത പെന്ഷന് പദ്ധതി പുന:പരിശോധിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ധനവകുപ്പ് അറിയിച്ചു. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുന്നത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ നല്കിയ നിവേദനത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് ധനവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനായുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയെന്നും പഠനത്തിനായി കൃത്യമായ സമയ പരിധി നിശ്ചയിക്കുമെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍ വിരമിക്കല്‍ പ്രായം 60 വയസ് ആക്കി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്നും ധനവകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."