HOME
DETAILS
MAL
വ്യാജ നിയമന രേഖ നല്കി പണം തട്ടിയയാള്‍ അറസ്റ്റില്‍
backup
June 26 2016 | 01:06 AM
ആലുവ: ജോലി നല്‍കാം എന്ന വ്യാജേന വ്യാജ നിയമനരേഖ നല്കി പണം തട്ടിയെടുത്ത പ്രതിയെ ആലുവ സ്റ്റേഷന് എസ്.ഐ ജോസ് ജോര്‍ജും പാര്‍ട്ടിയും അറസ്റ്റുചെയ്തു.
മാവേലിക്കര പള്ളിക്കല്‍ പടിയറ്റത്തില് വീട്ടില്‍ സുനില്‍ (42)) ആണ് അറസ്റ്റിലായത്. ആലപ്പുഴയിലുള്ള അഖില്‍ ഷാജി എന്നയാള്‍ക്ക് ജാക്സണ് ഇലക്ട്രിക്കല്‍ കമ്പനിയില്‍ സൈറ്റ് സൂപ്പര്‍വൈസറായി ജോലി നല്‍കാം എന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രതി മുട്ടം മെട്രോ യാര്‍ഡില്‍ സുപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന സമയത്താണ് തട്ടിപ്പ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."