റോഡുകളുടെ നവീകരണത്തിന് 4.14കോടി രൂപ അനുവദിച്ചു
മൂവാറ്റുപുഴ: നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 4.14കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു.
മൂവാറ്റുപുഴ നഗരസഭയേയും ആവോലി ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അടൂപറമ്പ്കിഴക്കേക്കര റോഡിന് 1.88 കോടി രൂപയും പായിപ്ര ഗ്രാമപഞ്ചായത്തിലെ പായിപ്ര ചെറുവട്ടൂര്‍ റോഡിന് 2.26 കോടി രൂപയും അനുവദിച്ചു. അടൂപറമ്പ്, കിഴക്കേക്കര റോഡ് ബി.എം.ബി.സി. നിലവാരത്തില്‍ ടാര്ചെയ്യുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. പായിപ്രചെറുവട്ടൂര് റോഡിന്റെ 3.700കിലോമീറ്റര്‍ ഭാഗത്തെ റോഡിന്റെ സംരക്ഷണ ഭിത്തിയും ഓടയും സൈഡ് കോണ്‍ഗ്രീറ്റിങ്ങും നടത്തുന്നതിനുമാണ് തുക അനുവദിച്ചിരിക്കുന്നത്. പായിപ്ര റോഡിലെ കവലയിലെ വെള്ളകെട്ടിന് പരിഹാരം കാണുന്നതിനായി പായിപ്ര കവലയില്‍ നിന്നും 300മീറ്റര്‍ റോഡ് ഉയര്‍ത്തുന്നതിനും ബി.സി.നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനും തുക അനുവദിച്ചു.
നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം കാവനകദളിക്കാട് റോഡിന് 1.92കോടി രൂപയും വാളകംമണ്ണൂര് റോഡിന് 1.88കോടി രൂപയും പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുവദിച്ചിരുന്നു.
ഇതിന് തുടര്‍ച്ചയായിട്ടാണ് പായിപ്രചെറുവട്ടൂര് റോഡിനും അടൂപറമ്പ്കിഴക്കേക്കര റോഡിനും കൂടി 4.14കോടി രൂപ അനുവദിച്ചത്. റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."