ഫ്‌ളാറ്റിലെ മലിനജലം കാനയിലേക്ക് ഒഴുക്കാനുള്ള ശ്രമം തടഞ്ഞു
ആലുവ: ഫ്‌ളാറ്റിലെ മലിനജലം പൊതുകാനയിലേക്ക് ഒഴുക്കാന്‍ അനധികൃതമായി പൈപ്പുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞു. ആലുവ ബാങ്ക് കവലയില്‍ നജാത്ത് ആശുപത്രിക്ക് സമീപമുള്ള ഫ്‌ളാറ്റില്‍ നിന്നുള്ള മലിനജലമാണു പൊതുകാനയിലേക്ക് ഒഴുക്കാന്‍ നീക്കം നടക്കുന്നത്. സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണു തടഞ്ഞത്.
വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണു സംഭവം. പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു പണിക്കാര്‍ പണി ഉപേക്ഷിച്ച് പോകുകയും ചെയ്തു.
ആഴ്ചകള്‍ക്ക് മുമ്പ് 25 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച കാനയാണ് പൈപ്പിടാനായി കുത്തിപൊളിച്ചത്.
നഗരത്തിലെ ഒരു പ്രമുഖ കരാറുകാരനും പൊതുമരാമത്ത് ഉദ്യോഗസ്ഥരുമാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ ഫ്‌ളാറ്റില്‍ നിന്നുള്ള മലിനജലം സമീപത്തെ സ്വകാര്യ റോഡില്‍ പരന്നിട്ടുണ്ട്. രൂക്ഷമായ ദുര്‍ഗന്ധമാണ് ഇതുമൂലം അനുഭവപ്പെടുന്നത്.
നഗരത്തില്‍ പൊതുവില്‍ പകര്‍ച്ച വ്യാധികള്‍ പരക്കുന്നതിനിടയില്‍ മലിനജലം കൂടി വ്യാപിച്ചത് സമീപവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."