HOME
DETAILS
MAL
യാത്രാബോട്ട് തകരാറിലാകല്‍: പണം നല്‍കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
March 17 2017 | 22:03 PM
കൊച്ചി: സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും 27 ലക്ഷം മുടക്കി വാങ്ങിയ യാത്രാബോട്ട് തകരാറിലാവുന്നതിനാല്‍ കരാര്‍ പ്രകാരമുള്ള ബാക്കി തുക ഉടന്‍ നല്കരുതെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
ആറു മാസത്തിനിടെ നടത്തിയ അറ്റകുറ്റപണികളുടെ പൂര്‍ണ വിവരം പരിശോധിച്ച ശേഷം മാത്രം കരാര്‍ പ്രകാരമുള്ള ബാക്കി തുക നല്കിയാല് മതിയെന്നു കമ്മിഷന് ആക്റ്റിങ്് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
തേവര അമ്പലക്കടവ് ഫെറി സര്‍വീസ് നടത്തുന്നതിനാണ് സര്‍ക്കാര്‍ സ്ഥാപനമായ കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷനില്‍ നിന്നും യാത്രാബോട്ട് കരാര്‍ അടിസ്ഥാനത്തില്‍ വാങ്ങിയത്.
2012 ഓഗസ്റ്റ് 27ന് 10 ലക്ഷം മുടക്കി മാതാ മറൈന്സുമായി കരാര്‍ ഒപ്പിട്ട് ബോട്ട് സര്‍വീസ് നടത്തിയിരുന്നെങ്കിലും ബോട്ട് നിരന്തരം തകരാറിലായതിനാല്‍ ശ്രമം ഉപേക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."