192 കേന്ദ്രങ്ങളില്‍ സൗജന്യ പി.എസ്.സി പരിശീലനം
കൊച്ചി: മധ്യവനേലവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി നീന്തല്‍ പരിശീലനവും ഫുട്‌ബോള്‍ പരിശിലീനവും സംഘടിപ്പിക്കാനും ജില്ലയിലെമ്പാടും പി.എസ്.സി പരിശീലന ക്ലാസുകള്‍ നടത്താനും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
വേനലവധിക്കാലത്ത് വിദ്യാര്‍ഥികള്‍ മുങ്ങി മരിക്കുന്ന സംഭവങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ വ്യാപകമായി സംഭവിച്ച സാഹചര്യത്തിലാണു വിദഗ്ധരെ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കു സൗജന്യമായി നീന്തല്‍പരിശീലനം നല്‍കുന്നത്. ഏപ്രില്‍ മാസത്തില്‍ ജില്ലാതലത്തിലും എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും സൗജന്യ നീന്തല്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കും.
ജില്ലാതല ഉദ്ഘാടനം ആലുവ പെരിയാറില്‍ നടക്കും. വിവിധ തസ്തികകളിലേക്ക് കൂടുതല്‍ പി.എസ്.സി പരീക്ഷകള്‍ നടക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് അവസരം ഉറപ്പാക്കുന്നതിനായി ഇത്തരത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുണ്‍കുമാറും പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."