HOME
DETAILS
MAL
നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവം: അഭിഭാഷകനടക്കം മൂന്ന് പേര്‍ക്കെതിരേയും കേസ്
backup
May 14 2018 | 18:05 PM
പയ്യന്നൂര്‍: പയ്യന്നൂരിലെ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകനടക്കം മൂന്നുപേരേക്കൂടി പ്രതി ചേര്‍ത്ത് പൊലിസ് കേസെടുത്തു.
പയ്യന്നൂരിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. ശശിധരന്‍ നമ്പ്യാര്‍, കേസ് ഒതുക്കുന്നതിന് സ്റ്റേഷനിലെത്തിയ മറ്റ് രണ്ടുപേര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ഈ രണ്ടുപേര്‍ ആരെന്ന് വ്യക്തമായിട്ടില്ല.
നാടോടി സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ രണ്ടുപേര്‍ക്കെതിരേ കേസ്. കേസ് മറച്ചുവയ്്ക്കാനും ഒത്തുതീര്‍പ്പിനും ശ്രമിച്ചതിനാണ് അഭിഭാഷകനെതിരേ കേസെടുത്തതെന്ന് പൊലിസ് പറഞ്ഞു.
ബാലികയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി ബേബിരാജ് ബംഗ്ലൂരുവിലേക്ക് കടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."