HOME
DETAILS

മട്ടാഞ്ചേരി കൊട്ടാര വളപ്പിലെ പുരാതന കുളം നശിക്കുന്നു

  
backup
June 26 2016 | 01:06 AM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0-%e0%b4%b5%e0%b4%b3%e0%b4%aa%e0%b5%8d

മട്ടാഞ്ചേരി:  കൊച്ചി മട്ടാഞ്ചേരി  കൊട്ടാര വളപ്പിലെ പുരാതന കുളം അധികൃത ഭരണ കൂട അവഗണനയില്‍ തകര്‍ന്ന് നശിക്കുന്നു. മട്ടാഞ്ചേരി കൊട്ടാരവളപ്പിലെ കൊച്ചി രാജകുടുംബ ആരാധ്യദേവീ പഴയന്നുര്‍ഭഗവതിയുടെ  ക്ഷേത്രക്കുളം മട്ടാഞ്ചേരിയിലെ ആറോളം ക്ഷേത്രത്തിലെ ഉത്സവ ആറാട്ടുകുളമായിരുന്നു.
കൊച്ചി ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയും പുരാവസ്തു വകുപ്പിന്റെ എതിര്‍പ്പും സംസ്ഥാന ജില്ല ഭരണ കുടങ്ങളുടെ അവഗണനയും മൂലം 57 സെന്റ സ്ഥല വിസ്തൃതിയിലുള്ള ജില്ലയിലെ പഴക്കമാര്‍ന്നതും  പശ്ചിമകൊച്ചിയിലെ വിസ്തൃതവുമായ ജലാശയമാണ് നശിപ്പിക്കപ്പെടുന്നത്.
മഴയത്ത് ജലനിരപ്പുയര്‍ന്ന ക്ഷേത്രക്കുളത്തിന്റെ കുളക്കടവിലെ ചവിട്ടുപടികള്‍ തകര്‍ന്നും ചുറ്റുമതിലുകള്‍ ഇടിഞ്ഞു വീണും അപകട ഭീതിയുണര്‍ത്തുകയാണ്. കൊട്ടാരം കാണാന്‍ പ്രതിദിനമെത്തുന്ന നൂറുക്കണക്കിന് വിനോദ സഞ്ചാരികള്‍ക്കും ക്ഷേത്രവളപ്പിലെ താമസക്കാര്‍ക്കും സ്‌കുള്‍ വിദ്യാര്‍ത്ഥികള്‍ക്കും കൊട്ടാരക്ഷേത്ര വീഥിയിലെ തകര്‍ന്ന കുളം രാപകലെന്നപ്പോലെ ഭീതിയാണുയര്‍ത്തുന്നത് . അഞ്ച് വര്‍ഷം മുമ്പ് കുളത്തിന്റെ തെക്ക് ദിക്കിലെ ഭിത്തി ഇടിഞ്ഞു വീണു. തുടര്‍ന്ന് ഓരോരോ ഘട്ടങ്ങളിലായി വിവിധ ഭാഗങ്ങളിലെ ഭിത്തികള്‍ തകരുകയും ചെയ്തു.
കൊട്ടാര കൈവശക്കാരായ പുരാവസ്തു വകുപ്പ് ക്ഷേത്രക്കുളനവീകരണത്തിന് നീതികരണമില്ലാത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയാണന്ന് ഭക്തജന സംഘടനകള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ജലാശയ സംരക്ഷണ പദ്ധതിയില്‍പ്പെടുത്തി 25 ലക്ഷം രൂപയുടെ നവീകരണ പദ്ധതി തയ്യാറാക്കിയെങ്കിലും മുന്‍ എം.എല്‍.എ.യുടെ അശ്രദ്ധമൂലം ഇതും ലഭ്യമായില്ല. ജില്ലയിലെ പഴയകാല ജലാശയ സംരക്ഷിത പദ്ധതിയില്‍പ്പെടുത്തി ജന സഹകരണത്തോടെയുള്ള നവീകരണത്തില്‍ ജില്ലാ ഭരണകൂടവും ആനവാതില്‍ ക്ഷേത്രക്കുളത്തെ അവഗണിച്ചു.
മട്ടാഞ്ചേരിയിലെ അഗ്‌നിശമന സേനയ്ക്ക് ജലലഭ്യത ഉറപ്പാക്കുന്ന ക്ഷേത്രക്കുളം സംരക്ഷണത്തിന് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സാംസ്‌ക്കാരികസാമുഹൃസംഘടനകള്‍ ' ക്ഷേത്രക്കുളനവീകരണം അടിയന്തിരമായി നടത്തണമെന്ന് ക്ഷേത്ര ക്ഷേമസമിതിയും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago