ഉണര്‍വ് പുരസ്‌കാരം പ്രഖ്യാപിച്ചു
കളമശേരി: നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി നടത്തി വരുന്ന ഉണര്‍വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഈ അധ്യയന വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എയാണ് അവാര്‍ഡ് വിജയികളെ പ്രഖ്യാപിച്ചത്.
മണ്ഡലത്തിലെ മികച്ച ഹൈസ്‌കൂളായി കളമശേരി എച്ച്.എം.ടി.ഇ.എസ് ഹൈസ്‌കൂളിനെയാണു തെരഞ്ഞെടുത്തിരിക്കുന്നത്. മികച്ച യു.പി, എല്‍ പി സ്‌കൂളുകളായി വെളിയത്തുനാട് ജി.എം.ഐ.യു.പി സ്‌കൂളിനേയും കുന്നുവയല്‍ ജി.എല്‍.പി സ്‌കൂളിനേയും തെരഞ്ഞെടുത്തു. മികച്ച ഹൈസ്‌കൂളിനു പത്തു ലക്ഷം രൂപയും മറ്റു രണ്ട് സ്‌കൂളുകള്‍ക്കു മൂന്നു ലക്ഷം രൂപയുമാണു സമ്മാനിക്കുന്നത്. കൂടാതെ ട്രോഫിയും ഫലകവും നല്‍കും.
വെസ്റ്റ് കടുങ്ങല്ലൂര്‍ ഗവ. ഹൈസ്‌കൂള്‍, മാഞ്ഞാലി എ.ഐ.യു.പി സ്‌കൂള്‍, നോര്‍ത്ത് കടുങ്ങല്ലൂര്‍ ജി.എല്‍.പി സ്‌കൂള്‍ (രണ്ടാം സ്ഥാനം) അയിരൂര്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍, ഏലൂര്‍ എസ്.എച്ച്.ജെ.യു.പി സ്‌കൂള്‍, കരുമാലൂര്‍ ഗവ. എല്‍.പി സ്‌കൂള്‍(മൂന്നാം സ്ഥാനം) എന്നീ സ്‌കൂളുകള്‍ കരസ്ഥമാക്കി.
41 സ്‌കൂളുകളില്‍ നിന്ന് 13000 ലേറെ കുട്ടികള്‍ എഴുതിയ ഉണര്‍വ് പൊതു പരീക്ഷയില്‍ കുട്ടികള്‍ നേടിയ മാര്‍ക്കിനെ അടിസ്ഥാനത്തിലാണ് മികച്ച സ്‌കുളുകളെ തിരഞ്ഞെടുത്തത്. പരീക്ഷയില്‍ മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 26 കുട്ടികളെ ടോപ്പേഴ്‌സ് അവാര്‍ഡിനായി തിരഞ്ഞെടുത്തു. ഓരോ സ്‌കൂളില്‍ നിന്നും അധികം മാര്‍ക്ക് നേടിയ 42 കുട്ടികള്‍ക്ക് സ്റ്റുഡന്റ് ഓഫ് ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ഓരോ ക്ലാസിലേയും കുടുതല്‍ മാര്‍ക്ക് നേടിയ 412 കുട്ടികള്‍ക്ക് ക്ലാസ് ടോപ്പേഴ്‌സ് അവാര്‍ഡും നല്‍കും.
കുന്നുകര അഹന ഓഡിറ്റോറിയത്തില്‍ 21ന് പത്തരക്കാണു പുരസ്‌കാരങ്ങള്‍ വിതരണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."