ബ്രയിലി ലൈബ്രറി കൊച്ചിയില്‍ ആരംഭിച്ചു
കൊച്ചി: മട്ടാഞ്ചേരിയില്‍രക്ഷാ സൊസൈറ്റി കേന്ദ്രമാക്കി കാഴ്ചാ വൈകല്യമുള്ളവര്‍ക്കു വേണ്ടി ബ്രയിലി ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു. സമര്‍ഥനം ട്രസ്റ്റുമായി ചേര്‍ന്ന് ആംവേ ഓപര്‍ച്യുണിറ്റി ഫൗണ്ടേഷനാണ് ബ്രയിലി ലൈബ്രറി സ്ഥാപിച്ചത്. കാഴ്ചാ വൈകല്യമുള്ളവര്‍ക്ക് കൂടുതല്‍ ഭാഷാ നൈപുണ്യവും വൈജ്ഞാനിക സമ്പത്തു ആര്‍ജ്ജിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ ഉദ്യമമെന്ന് രക്ഷാസൊസൈറ്റി സെക്രട്ടറി രാഗിണി മേനോന്‍ പറഞ്ഞു.
അക്കാദമിക്, ഫിക്ഷന്‍, പൊതുവിജ്ഞാനം വിഭാഗങ്ങളിലുല്‍പ്പടെ 600 ബുക്കുകള്‍ ഈ ലൈബ്രറിയില്‍ ഇപ്പോഴുണ്ട്. മികച്ച എം.പി 3 സിസ്റ്റത്തിന്റെ സഹായത്തോടെ ബുക്കിന്റെ ഉപയോഗം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 32 ബ്രയിലി ലൈബ്രറികള്‍ രാജ്യത്തുടനീളമായി സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്ന് ലൈബ്രറികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ആംവേ ഇന്‍ഡ്യാ വൈസ് പ്രസിഡന്റ് സന്ദീപ് പ്രകാശ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."