സ്‌കൂള്‍ ബസുകളുടെ പേരില്‍ നടത്തിയ ടാക്‌സ് വെട്ടിപ്പ് കേസ് ജേക്കബ് തോമസ് അട്ടിമറിച്ചെന്ന്
കൊച്ചി: കേരളത്തില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ പേരില്‍ സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ ബസുകള്‍ വാങ്ങി ടാക്‌സ് വെട്ടിപ്പ് നടത്തുന്നതിനെതിരെ നല്‍കിയ പരാതി വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അട്ടിമറിച്ചതായി ഓള്‍ കേരള പാരന്റ് ടീച്ചര്‍ അസോസിയേഷന്‍ (എ.കെ.പി.ടി.എ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളത്ത് രണ്ട് സ്‌കൂളുകള്‍ ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നതിനെക്കുറിച്ച് വിജലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പേരിന് ഒരു അന്വേഷണം നടത്തിയ ശേഷം കേസ് മരവിപ്പിക്കുകയാണ് ജേക്കബ് തോമസ് ചെയ്തതെന്ന് ഇവര്‍ പറഞ്ഞു.
പാരാതി കിട്ടിയ ഉടന്‍തന്നെ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരം മൂവാറ്റുപുഴ ആര്‍.ടി.ഒയും വെഹിക്കിള്‍ ഇന്‍സ്‌പെകടറും സ്‌കൂളില്‍ എത്തി വാഹനങ്ങള്‍ ട്രാവല്‍ ഏജന്‍സിയുടെ പേരിലേക്ക് മാറ്റിനല്‍കി. തൊഴിലാളികളുടെ ശ്കതമായ എതിര്‍പ്പിനിടെയായിരുന്നു ഈ നടപടി. തുടര്‍ന്ന് ടാക്‌സ് ഇളവ് നിര്‍ത്തലാക്കിയതായി ആര്‍.ടി.ഓഫിസര്‍ ആറിയിച്ചു.
കഴിഞ്ഞ നാലുവര്‍ഷമായി അനധികൃതമായി നേടിയെടുത്ത നികുതിയിളവ് തിരിച്ചുപിടിക്കുന്നതിന് വിജലന്‍സ് യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും എകദേശം 1.60കോടിരൂപയാണ് ഇ ഇനത്തില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായതായും ഇവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ എ.കെ.പി.ടി.എ സംസ്ഥാന പ്രസിഡന്റ് സുധീര്‍ ജി കൊല്ലാറ, സെക്രട്ടറി വി നസീര്‍, റാഫേല്‍ സേവ്യര്‍, പി.ടി ദിലീപ്, സുകുമാരന്‍ കൊച്ചുകരി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."