യമനില്‍ അറബ് സഖ്യ സേനയുടെ സൈനിക ഓപ്പറേഷന്
റിയാദ്: യമനില്‍, സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന പുതിയ ഓപ്പറേഷന് ആരംഭിച്ചു. 'ലാര്‍ജ് സ്കെയില്‍ മിലിട്ടറി ഓപ്പറേഷന്' എന്ന് പേരിട്ട സൈനിക നീക്കം തന്ത്രപ്രധാനമായ ഹുദൈദ നഗരം കേന്ദ്രീകരിച്ചാണ് മുന്നേറുന്നതെന്ന് അറബ് സഖ്യ സേന അറിയിച്ചു. സൈനിക നീക്കത്തിലെ നിര്‍ണായക നീക്കമാണിതെന്ന് സഖ്യ സേനയിലെ അംഗ രാജ്യമായ യു.എ.ഇ യുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാമിലൂടെ ബ്രിഗേഡിയര്‍ അബ്ദുല്‍ സലാം അല്‍ ഷെഹി വ്യക്തമാക്കി.
ഹൂതികള്‍ക്കെതിരേയുള്ള തന്ത്രപ്രധാനമായ നീക്കമാണിപ്പോള്‍ നടക്കുന്നത്. അറബ് സഖ്യ സേനയോടൊപ്പം യമന്‍ ഔദ്യോഗിക സൈന്യവും സൈനിക നീക്കത്തില്‍ പങ്കടുക്കുന്നുണ്ട്. സുഡാന് സൈനിക വിഭാഗവും ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. അറബ് സഖ്യ സേനയുടെ കീഴിലുള്ള വിവിധ രാജ്യങ്ങളുടെ സഹായത്തോടെ കര, വ്യോമ, നാവിക നീക്കമാണ് നടക്കുന്നത്.
യമനിലെ സൊകോട്ര ദ്വീപില്‍ അറബ് സഖ്യ സേന സൈനികരെ വിന്യസിച്ചതായി അല്‍ ഇഖ്ബാരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. യമന്‍ സൈനികരെ പിന്തുണക്കാനാണ് സഖ്യ സേന ദ്വീപില്‍ തമ്പടിച്ചിരിക്കുന്നത്.
യമന്‍ സര്‍ക്കാരിനും സൈന്യത്തിനും ജനതക്കും അറബ് സഖ്യ സേന നല്കുന്ന പൂര്‍ണ പിന്തുണയില്‍ സന്തുഷ്ടി രേഖപ്പെടുത്തി യമന്‍ പ്രസിഡന്റ് അബ്ദി റബ്ബ് മന്‍സൂര്‍ ഹാദി നടത്തിയ പ്രസ്താവനക്ക് പിറകെയാണ് സഖ്യ സേനയുടെ പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."