HOME
DETAILS

കാവേരി നദീജല പദ്ധതി: കേന്ദ്രസര്‍ക്കാര്‍ കരട് രൂപം സമര്‍പ്പിച്ചു

  
backup
May 14 2018 | 19:05 PM

%e0%b4%95%e0%b4%be%e0%b4%b5%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a8%e0%b4%a6%e0%b5%80%e0%b4%9c%e0%b4%b2-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d


സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതിനുള്ള പദ്ധതിയുടെ കരട് രൂപം കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു. പദ്ധതിയുടെ ഭാഗമായി രൂപീകരിക്കേണ്ടത് സമിതിയോ ബോര്‍ഡോ ഏതാണെന്ന് സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം. അതല്ലെങ്കില്‍ പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതിക്ക് ആവശ്യപ്പെടാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. കേന്ദ്ര ജലവിഭവ സെക്രട്ടറി യു.പി സിങ് നേരിട്ടെത്തിയാണ് പദ്ധതിയുടെ കരട് കോടതിയില്‍ സമര്‍പ്പിച്ചത്.
പദ്ധതിയുടെ കരട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൈമാറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് നാളെ വീണ്ടും പരിഗണിക്കും.
കാവേരി നദീജലം കൈകാര്യംചെയ്യുന്നതു സംബന്ധിച്ച് രൂപീകരിക്കേണ്ടത് ബോര്‍ഡാണോ സമിതിയാണോ അതോറിറ്റിയാണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം.
എന്നാല്‍ സംസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ എന്തുതീരുമാനമെടുത്താലും അതിനോട് അനുകൂല നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും കേന്ദ്രം അറിയിച്ചു.
കരടില്‍ 'കാവേരി വാട്ടര്‍ മാനേജ്‌മെന്റ് പദ്ധതി 2018'ന് ഏതെങ്കിലും പേര് നിര്‍ദേശിക്കുന്നില്ലെന്നും ബോര്‍ഡ്, അതോറിറ്റി, കമ്മിറ്റി ഇവയില്‍ ഏതുമാകാമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു. പദ്ധതിയുടെ ഭരണപരമായ ചെലവുകളുടെ 40 ശതമാനം വീതം കര്‍ണാടകയും തമിഴ്‌നാടും വഹിക്കണം.
15 ശതമാനം കേരളവും അഞ്ചു ശതമാനം പുതുച്ചേരിയും വഹിക്കണം. ബംഗളൂരുവിലായിരിക്കും ബോര്‍ഡിന്റെ ആസ്ഥാനം. അധ്യക്ഷനെ കേന്ദ്ര സര്‍ക്കാരായിരിക്കും നിയമിക്കുക.
അധ്യക്ഷന്റെ കാലാവധി അഞ്ചു വര്‍ഷമോ അല്ലെങ്കില്‍ 65 വയസുവരെയോ ആയിരിക്കും. നാലു സംസ്ഥാനങ്ങളിലേയും ജല വിഭവ വകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിമാര്‍ അതോറിറ്റിയില്‍ താല്‍ക്കാലിക അംഗങ്ങളായിരിക്കും. എല്ലാ വര്‍ഷവും ജൂണില്‍ ജലസംഭരണികളിലെ വെള്ളത്തിന്റെ കണക്കെടുക്കുമെന്നും കരട് പദ്ധതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്നലെ കേസ് പരിഗണിച്ച കോടതി വിഷയത്തില്‍ വിശദാംശങ്ങളിലേക്ക് പോകുന്നില്ലെന്നും കേസിലെ അന്തിമ വിധിയോട് ഒത്തുപോകുന്നതാണോ കരട് എന്നു മാത്രമെ പരിശോധിക്കൂവെന്നും അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago