സി.പി.എമ്മിന്റെ സെല്‍ഭരണം ജനാധിപത്യത്തിന് ഭൂഷണമല്ല: മുസ്ലിം യൂത്ത് ലീഗ്
വടകര: നാട്ടില്‍ സമാധാനാന്തരീക്ഷം നടപ്പാക്കേണ്ട പൊലിസ് ഉദ്യോഗസ്ഥന്മാരെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തി സെല്‍ ഭരണം നടപ്പാക്കുന്ന സി.പി.എം നയം ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് വടകര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതൃയോഗം പ്രസ്താവിച്ചു.
സി.പി.എം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ നിയമപാലകരൈ അനുസരിക്കണ്ടേത് ഒന്നാമത് അവര്‍ തന്നെയാണ്. സംഘര്‍ഷ പ്രദേശങ്ങളില്‍ രാഷ്ടിയ കക്ഷികളുടെ കൊടികളും ബോര്‍ഡുകളും എടുത്ത് മാറ്റുക സ്വാഭാവികമാണ്. വള്ളിക്കാട് പ്രദേശത്തെ സര്‍വകക്ഷി തീരുമാനപ്രകാരമാണ് എല്ലാ പാര്‍ട്ടികളുടെയും ഫ്ളക്സുകള്‍ എടുത്തു മാറ്റിയത്. അത് സി.പി.എം മാത്രം അംഗീകരിക്കില്ലായെന്നത് ധാര്‍ഷ്ട്യമാണ്.
സര്‍വകക്ഷി തീരുമാനം നടപ്പാക്കാന്‍ ശ്രമിച്ച സ്ഥലം എസ്.ഐ യെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും പൊലിസ് ജീപ്പ് അക്രമിക്കുകയും ചെയ്തത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടി തന്നെയാണ്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണിതെന്നും യോഗം വിലയിരുത്തി. പി.പി ജാഫര്‍ ഉദ്ഘാടനം ചെയ്തു. ഷുഹൈബ് കുന്നത്ത് അധ്യക്ഷനായി. മര്വാന് അഴിയൂര്‍, സാജിദ് നെല്ലോളി, അഫനാസ് ചോറോട്, മുനീര്‍ പനങ്ങോട്ട്, അക്ബര്‍ കെ.സി, റഫീഖ് പി.ടി.കെ, മുഹമ്മദ് മാസ്റ്റര്‍, കെ.പി സുബൈര്‍, ഹാഫിസ് മാതഞ്ചേരി സി.എം കരീം, സി.കെ ശാദുലി, അന്‍സാര്‍ മുകച്ചേരി, അശ്രഫ് ആന്റിഖ് സംസാരിച്ചു. എം.ഫൈസല്‍ സ്വാഗതവും സനീദ് എ.വി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."