വടകരയിലെ ആര്.ഡി.ഒ ഓഫിസ്; കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു
വടകര: നിര്‍ദിഷ്ട ആര്.ഡി.ഒ ഓഫിസ് വരുന്നതുമായി ബന്ധപ്പെട്ട് ജില്ലാകലക്ടര്‍ യു.വി ജോസ് വടകരയില്‍ സന്ദര്‍ശനം നടത്തി. താലൂക്ക് ഓഫിസിലെത്തിയ കലക്ടര്‍ എം.എല്‍.എ സി.കെ നാണു, തഹസില്‍ദാര്‍ പി.കെ സതീഷ്കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശനും പങ്കെടുത്തു. വടകരയില്‍ ആര്.ഡി.ഒ ഓഫിസ്, ആര്.ഡി.ഒ കോടതി, കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിവയാണ് വേണ്ടത്.
താലൂക്ക് ഓഫിസിലെ പുതിയ കെട്ടിടത്തിന് മുകളിലെ നിലയും വടകര റസ്റ്റ്് ഹൗസിന്റെ പഴയ കെട്ടിടവും ഇവര്‍ നോക്കികണ്ടു. താലൂക്ക് ഓഫിസില്‍ പുതിയ റവന്യു ടവര്‍ വരുന്നതിനാലും വാഹന പാര്‍ക്കിങ്ങിന് ഏറെ ബുദ്ധിമുട്ടുള്ളതിനാലും റസ്റ്റ്ഹൗസാണ് അഭികാമ്യമെന്ന നിലയിലാണ് എല്ലാവരും എത്തിച്ചേര്‍ന്നത്. എന്നാല്‍ ഇതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വേണം. റസ്റ്റ് ഹൗസിന്റെ പഴയ കെട്ടിടത്തില്‍ മുകളിലും താഴെയുമായി നാല് വലിയ മുറികളും ഒരു ഹാളുമുണ്ട്. ഓഫിസിലെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനും വിശ്രമത്തിനുമെല്ലാം സൗകര്യവുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ സ്ഥലം തെരഞ്ഞടുക്കുന്നത്. ഇനി പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയാണ് വേണ്ടത് ഇതിനായി വകുപ്പുമായി ബന്ധപ്പെടുമെന്ന് കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."