HOME
DETAILS

ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുടുംബത്തിന്റെ ചാവേറാക്രമണം

  
backup
May 14 2018 | 19:05 PM

indonasia

 


ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ നഗരമായ സുരബയയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും കുടുംബത്തിന്റെ ചാവേര്‍ ആക്രമണം. ഇന്നലെ നഗരത്തിലെ പൊലിസ് ആസ്ഥാനത്താണ് അഞ്ചംഗ കുടുംബം രണ്ട് ബൈക്കുകളിലെത്തി ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസം നഗരത്തിലെ മൂന്ന് ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ശക്തമായ ഭീകരാക്രമണം നടന്നിരുന്നു. ഒരു കുടുംബത്തിലെ കുട്ടികളടങ്ങുന്ന ആറുപേര്‍ ചേര്‍ന്നാണ് ചാവേറായി പള്ളികളില്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രണ്ട് ബൈക്കുകളിലാണ് ഭീകരര്‍ എത്തിയത്. പൊലിസ് ആസ്ഥാനത്തിനടുത്ത ചെക്ക്‌പോയിന്റില്‍ വച്ച് ഇവര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതില്‍ എട്ടു വയസുള്ള മകള്‍ രക്ഷപ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ ആറ് സാധാരണക്കാര്‍ക്കും നാല് പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു.
ഞായറാഴ്ചത്തെ ആക്രമണത്തെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാല്‍, ഇതു മറികടന്നാണ് അക്രമികള്‍ പൊലിസ് ആസ്ഥാനത്തെത്തിയത്. ഇന്നലത്തെ സംഭവത്തില്‍ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമാണ് സുരബായ. പ്രാദേശിക സമയം ഞായറാഴ്ച 7.30ന് സാന്റ മരിയ കത്തോലിക്ക ചര്‍ച്ചിലായിരുന്നു ആദ്യ ചാവേറാക്രമണം നടന്നത്. മക്കളായ 16ഉം 18ഉം വയസുള്ള രണ്ടുപേര്‍ ചേര്‍ന്ന് ചര്‍ച്ചിനകത്തേക്ക് സ്‌ഫോടകവസ്തു ഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ ഇടിച്ചുകയറ്റുകയായിരുന്നു. അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ സുരബയയിലെ പെന്തക്കോസ്ത് ചര്‍ച്ചിലും ദിപോനെഗോറോ ഇന്തോനേഷ്യന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലും ആക്രമണമുണ്ടായി.
പെന്തക്കോസ്ത് ചര്‍ച്ചിലേക്ക് ബോംബ് ഘടിപ്പിച്ച കാറുമായി കുടുംബത്തിന്റെ പിതാവാണ് എത്തിയത്. ദിപോനെഗോറോ ഇന്തോനേഷ്യന്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ മാതാവും ഒന്‍പതും 12ഉം വയസുള്ള ഇവരുടെ പെണ്‍മക്കളും ചേര്‍ന്ന് ആക്രമണം നടത്തി. ആമാഖ് വെബ്‌സൈറ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. അടുത്തിടെ സിറിയയില്‍നിന്നു നാട്ടിലേക്കു മടങ്ങിയ നൂറുകണക്കിന് ഇന്തോനേഷ്യന്‍ കുടുംബങ്ങളില്‍ ഒന്നായിരുന്നു ഇവരെന്ന് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  23 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago