എന്‍.സി.പി നേതാവിന്റെ വീടും കാറും തകര്‍ത്തു
കുറ്റ്യാടി: എന്‍.സി.പി കുറ്റ്യാടി ബ്ലോക്ക് സെക്രട്ടറിയും അധ്യാപകനുമായ തായന ശശീന്ദ്രന്റെ വീടിനും, കാറിനും നേരെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്ക് ശേഷമായിരുന്നു സംഭവം.
ശശീന്ദ്രന്റെ സഹോദരനും കുറ്റ്യാടി എസ്.ഐയുമായ പി.സി രാജന്റെതായിരുന്നു കാര്‍.തറവാട്ടില്‍ ഉത്സവം നടക്കുന്നതിനാല്‍ വീട് പൂട്ടിയ നിലയിലായിരുന്നു.
വീടിന്റെ ജനല്‍ചില്ലുകളും കാറിന്റെ ഗ്ലാസും പൂച്ചെട്ടിയും,വരാന്തയിലെ കസേരയും തകര്‍ത്തിട്ടുണ്ട്.
കുറ്റ്യാടി പോലിസ് അന്വേഷണം ആരംഭിച്ചു. എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്,ജില്ലാ സെക്രട്ടരി കെ.കെ.നാരായണന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
സംഭവത്തില്‍ സര്‍വകക്ഷിയോഗം പ്രതിഷേധിച്ചു.എം.ഷിജിന അധ്യക്ഷനായി.
വി.കെ അബ്ദുല്ല,ഇ.കെ.നാണു,ബഷീര്മാണിക്കോത്ത്,വി.അമ്മത്,കെ.സി.ബാബു,സി.കെ.ബാബു,പി.രാധാകൃഷ്ണന്,ടി.വി.ഗംഗാധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."