HOME
DETAILS
MAL
കണ്‍സ്യൂമര്‍ ലീഗല്‍ ക്ലബുകള്‍ ആരംഭിക്കണം
backup
March 17 2017 | 23:03 PM
മേപ്പയ്യൂര്‍: സ്കൂള്‍, കോളജ് തലങ്ങളില്‍ കണ്‍സ്യൂമര്‍ ലീഗല്‍ ക്ലബുകള്‍ ആരംഭിക്കണമെന്നും ഉപഭോക്തൃ സംരക്ഷണം പാഠ്യവിഷയമാക്കണമെന്നും സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ സൊസൈറ്റി ജില്ലാ സംഗമം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോടാവശ്യപ്പെട്ടു. ലോക ഉപഭോക്തൃദിനാചരണ പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: ഒ.ആര്.രഘു ഉല്‍ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മുജീബ് കോമത്ത് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സിക്രട്ടറി കെ എം സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.മടവൂര്‍ ചന്ദ്രന്, ഗീതാ ശ്രീജിത്ത്, നിഷാദ് പൊന്നം കണ്ടി, വി കെ സുരേന്ദ്രന്, എം ബറാമി, മനോജ് കുന്നത്ത്കര, ശാന്തി സണ്ണി, സി.കെ ബാബു, കെ.വി റീജ എന്നിവര്‍ സംസാരിച്ചു.കെ.സബിന സ്വാഗതവും എം മധു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."