ഗ്രന്ഥശാലകള്‍ അനൗപചാരിക സര്‍വകലാശാലകള്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: ഗ്രന്ഥശാലകള്‍ അനൗപചാരിക സര്‍വകലാശാലകളാണെന്നും സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും അവ നല്കിയ പങ്ക് അമൂല്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കനകക്കുന്നില്‍ സംഘടിപ്പിച്ച 21-ാമത് വായനോല്‍സവത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന ജീവിതത്തിന്റെ ഭാഗമായി മാറ്റണമെന്നും അത് നമ്മെ പുതുക്കിക്കൊണ്ടിരിക്കുകയാണെന്നും കുട്ടിക്കാലത്തു തുടങ്ങി ജീവിതാന്ത്യം വരെ വായന തുടരണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് അധ്യക്ഷനായി. ഡോ. ഡി ബാബുപോള്‍ മുഖ്യ അതിഥിയായിരുന്നു. വാരാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍മാരായ പന്ന്യന്‍ രവീന്ദ്രന്, എം. വിജയകുമാര്‍, പാലോട് രവി. എന്‍ ബാലഗോപാല്‍, ഡോ. അഫ്റോസ് അഹമ്മദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിദ്യാഭാസ, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ്, പഞ്ചായത്ത്, ഐ. ടി വകുപ്പുകളും പി. എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് വായനോല്‍സവം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."