HOME
DETAILS

പരസ്യത്തിനായി മോദി സര്‍ക്കാര്‍ ചെലവഴിച്ചത് 4,300 കോടി രൂപ

  
backup
May 14 2018 | 19:05 PM

%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

 

മുംബൈ: കേന്ദ്രത്തില്‍ ബി.ജെ.പി അധികാരമേറ്റതും മുതല്‍ പരസ്യത്തിനായി മാത്രം ചെലവഴിച്ചത് 4,343.26 കോടി രൂപ. മുംബൈ സ്വദേശിയായ അനില്‍ ഗല്‍ഗലി വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഈ വിവരം ലഭ്യമായത്. മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ പരസ്യങ്ങള്‍ വിതരണം ചെയ്യുന്ന ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷനാണ് (ബി.ഒ.സി) വിവരങ്ങള്‍ നല്‍കിയത്.
2014- ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെ 424.85 കോടി രൂപ അച്ചടി മാധ്യമങ്ങള്‍ക്കും 448.97 കോടി രൂപ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും 79.72 കോടി മറ്റു പരസ്യങ്ങള്‍ക്കും ചെലവഴിച്ചു. 2015-2016 കാലയളവില്‍ പരസ്യങ്ങള്‍ക്ക് ചെലവാക്കുന്ന തുകയില്‍ വന്‍വര്‍ധനവാണുണ്ടായത്. 510.69 കോടി അച്ചടി മാധ്യമങ്ങള്‍, 541.99 കോടി ഇലക്ടോണിക് മാധ്യമങ്ങള്‍, 118.43 കോടി മറ്റു പരസ്യങ്ങള്‍ക്കുമായി ചെലവഴിച്ചു.
2016-2017 കാലയളവില്‍ ആകെ 1,263 കോടി രൂപയാണ് പരസ്യത്തിനായി ചെലവഴിച്ചത്. അച്ചടി മാധ്യമങ്ങള്‍ക്ക് 463.38 കോടി രൂപ ചെലവഴിച്ചു. എന്നാല്‍ ഇലക്ടോണിക് മാധ്യമങ്ങള്‍ക്കുള്ള 613.78 കോടിയായി വര്‍ധിച്ചു. മറ്റു പരസ്യങ്ങള്‍ക്ക് 185.99 കോടി ചെലവഴിച്ചു.
2017 ഏപ്രില്‍-2018 മാര്‍ച്ച് വരെ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കുള്ള പരസ്യങ്ങള്‍ക്ക് ഇടിവ് വന്നു. 475.13കോടിയായണ് ഇതിനായി ചെലഴിച്ചത്. അച്ചടി മാധ്യമങ്ങള്‍ക്ക് 333.23 കോടിയും മറ്റു പരസ്യങ്ങള്‍ക്കായി 147.10 കോടിയും ചെലവഴിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago