മതിപ്പുറം തീര സൗന്ദര്യവല്‍കരണ പദ്ധതി തകര്‍ച്ചയുടെ വക്കില്‍
വിഴിഞ്ഞം: മതിപ്പുറം തീര സൗന്ദര്യവല്‍കരണ പദ്ധതി തകര്‍ച്ചയുടെ വക്കില്‍. വിഴിഞ്ഞം മുഹിയുദ്ദീന്‍പള്ളി മുതല്‍ ഹാര്‍ബര്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് വരെയുള്ള ഭാഗത്ത് രൂപം നല്‍കിയ തീര തീരസൗന്ദര്യവത്ക്കരണ പദ്ധതിയാണ് അധികൃതരുടെ അവഗണനയെ തുടര്‍ന്ന് തകര്‍ച്ചാ ഭീഷണി നേരിടുന്നത്.
കോവളം ടൂറിസം വികസന പദ്ധതിയുടെ ഭാഗമായായിരുന്നു ഇത് നടപ്പാക്കിയത്. പള്ളിക്കടുത്തായി സ്ഥാപിച്ചിട്ടുള്ള പാര്‍ക്കില്‍ കുട്ടികള്‍ക്കായി പൂന്തോട്ടം, ഇരിപ്പിടങ്ങള്‍, കഫറ്റേരിയ, അലങ്കാര വഴിവിളക്കുകള്‍, കമ്മ്യുണിറ്റി ടോയ്‌ലറ്റ് എന്നിവയും സഞ്ചാരികളുടെ സംരക്ഷണത്തിനായി കൈവരിയും നിര്‍മ്മിച്ചിട്ടുണ്ട്. ഒരുവര്‍ഷം മുമ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തെങ്കിലും പിന്നീട് അധികൃതരുടെ ശ്രദ്ധ ഇങ്ങോട്ടേക്കുണ്ടായില്ല. പാര്‍ക്കില്‍ കുട്ടികള്‍ക്കായുള്ള ഊഞ്ഞാലില്‍ ഒരെണ്ണം ഇതിനോടകം തകര്‍ന്നുവീണു. കടലിനോടുചേര്‍ന്ന കൈവരികള്‍ തുരുമ്പുകയറി ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. പുതിയതായി നിര്‍മിച്ച പുല്‍ത്തകിടിയും നട്ടുപിടിപ്പിച്ച ചെടികളും വെള്ളം നനയ്ക്കാത്തതുകാരണം ഉണങ്ങിക്കരിഞ്ഞ നിലയിലാണ്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍നിന്ന് വെള്ളം അനുവദിച്ചു കിട്ടാത്തതാണ് ഇതിനു കാരണമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കഫറ്റേരിയയുടെ പ്രവര്‍ത്തനവും നിര്‍ജ്ജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."