സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് നിയമം പഠിക്കാന്‍ ജയിലില്‍ നിന്നിറങ്ങിയയാള്‍ പീഡനശ്രമത്തിന് പിടിയില്‍
കഠിനംകുളം: ജയിലിലെ ശിക്ഷാ കാലവധിക്കിടെ എല്‍.എല്‍.ബി എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് നേടുകയും പിന്നീട് സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് അഞ്ചു വര്‍ഷത്തേക്ക് പഠനത്തിനായി പുറത്തിറങ്ങുകയും ചെയ്തയാള്‍ യുവതിയ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായി.
പെരുങ്ങുഴി നാലുമുക്ക് വൈശാഖത്തില്‍ ശബരീനാഥാ(38)ണ് പിടിയിലായത്. ചെമ്പകമംഗലത്തെ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരിയെയാണ് ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചത്. ഇതില്‍ പരാതി നല്‍കിയതിന് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയുണ്ട്.
മറ്റൊരു കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാള്‍ എല്‍.എല്‍.ബി എന്‍ഡ്രന്‍സിന് റാങ്ക് നേടി സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പഠനത്തിനായി പുറത്തിറങ്ങിയത്. എന്നാല്‍ ക്ലാസില്‍ കൃത്യമായി ചെല്ലാത്തതിനാല്‍ പ്രതിയെ കോളജില്‍ നിന്നും പുറത്തിയാക്കിയതായും ഇയാളില്‍ നിന്നും വ്യാജ സിംകാര്‍ഡുകളും വ്യാജ എല്‍.എല്‍.എം ഐ.ഡികാര്‍ഡും ലഭിച്ചതായും പൊലിസ് പറഞ്ഞു. മംഗലപുരം എസ്.ഐ പ്രസാദ്, എ.എസ്.ഐ പ്രസന്നന്‍ നായര്‍,ഗ്രേഡ് എസ്.ഐ വിജയന്‍, സി.പി.ഒ മാരായ രാജീവ്, സജീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."