വീട്ടമ്മയുടെയും മധ്യവയസ്‌കന്റെയും മരണം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: റോഡിന്റെ ശോചനീയാവസ്ഥ കാരണം ആംബുലന്‍സ് ചേറില്‍ പുതഞ്ഞ് വീട്ടമ്മയും മൂടിയില്ലാത്ത ഓടയില്‍ വീണ് മധ്യവയസ്‌കനും മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.
കേരള റോഡ് ഫണ്ട് ബോര്‍ഡ്, പൊതുമരാമത്ത്, നഗരസഭ, ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവര്‍ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. സംഭവങ്ങളില്‍ റോഡ് ഫണ്ട് ബോര്‍ഡിന്റെ ഭാഗത്ത് ഗുരുതരമായ അനാസ്ഥയുള്ളതായി മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു നല്‍കിയ പരാതിയില്‍ പറയുന്നു.
റോഡ് നിര്‍മാണത്തിലെ ഗുരുതര വീഴ്ചകളാണ് വിലപ്പെട്ട ജീവനുകള്‍ കവര്‍ന്നെടുത്തത്. റോഡ് നിര്‍മാണത്തിനിടെ നഗരത്തിലെ മാന്‍ഹോളുകള്‍ താഴ്ന്നുപോകുന്നതും അപകടത്തിന് കാരണമാകുന്നു. അപകടമേഖലകള്‍ കണ്ടെത്തി ട്രാഫിക് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടി വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."